നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്; പ്രധാനമന്ത്രി വിളിച്ച സർവകക്ഷി യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷം

  ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്; പ്രധാനമന്ത്രി വിളിച്ച സർവകക്ഷി യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷം

  ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് വിഷയം ചർച്ച ചെയ്യാനായി പാർലമെന്റിൽ പ്രാതിനിധ്യമുള്ള എല്ലാ പാർട്ടികളുടെയും അധ്യക്ഷൻമാരെയാണ് പ്രധാനമന്ത്രി ചർച്ചയ്ക്ക് വിളിച്ചത്.

  narendramodi

  narendramodi

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി:ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സർവകക്ഷി യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. കോൺഗ്രസ് അടക്കം അഞ്ച് പ്രതിപക്ഷ പാർട്ടികൾ യോഗത്തിൽ പങ്കെടുത്തില്ല.

   ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് വിഷയം ചർച്ച ചെയ്യാനായി പാർലമെന്റിൽ പ്രാതിനിധ്യമുള്ള എല്ലാ പാർട്ടികളുടെയും അധ്യക്ഷൻമാരെയാണ് പ്രധാനമന്ത്രി ചർച്ചയ്ക്ക് വിളിച്ചത്. എന്നാൽ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, സമാജ് വാദി പാർട്ടി, ബിഎസ്പി തുടങ്ങിയ പാർട്ടി പ്രതിനിധികൾ യോഗത്തിന് എത്തിയില്ല.

   also read: FOLLOW UP: അഞ്ച് മാസം മുന്‍പ് കേരള തീരം വിട്ട 243 പേര്‍ക്ക് സംഭവിച്ചതെന്ത്? മുനമ്പം മനുഷ്യക്കടത്തിന് പിന്നില്‍

   എഎപി, ടിഡിപി, ടിആർഎസ് പാർട്ടികൾ അധ്യക്ഷന് പകരം പ്രതിനിധികളെയാണ് യോഗത്തിന് അയച്ചത്. യോഗത്തിൽ പങ്കെടുത്ത സി പി എമ്മും സി പി ഐ യും ഇക്കാര്യത്തിലുള്ള വിയോജിപ്പ് രേഖാമൂലം അറിയിച്ചു.

   തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്കായി വേണ്ടിവരുന്ന സമയവും പണച്ചെലവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടാം മോദി സർക്കാർ - ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം മുന്നോട്ടുവെച്ചത്. ഇത് നടപ്പാക്കാൻ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കിൽ മാത്രമെ ഭേദഗതി പാസ്സാക്കാനാകൂ.

   രാജ്യത്തിന്റെ ഫെഡറൽ തത്വത്തിന് വിരുദ്ധമാണ് ഈ നീക്കമെന്നാണ് പ്രതിപക്ഷ ആരോപണം. സംസ്ഥാന സർക്കാരുകൾ താഴെ വീണാൽ നീണ്ടകാലത്തെ രാഷ്ട്രപതി ഭരണത്തിന് വഴിയൊരുക്കുമെന്നും പ്രതിപക്ഷം പറയുന്നു.

   പ്രതിപക്ഷം പങ്കെടുക്കാതിരുന്നതിനെ തുടർന്ന് ഇക്കാര്യം പഠിച്ച് റിപ്പോർട്ട് നൽകാൻ കമ്മിറ്റിയെ നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
   First published:
   )}