HOME » NEWS » India » ONE OF THE CHARGES AGAINST SIDDIQUE KAPPAN DROPPED UAPA EXISTS AR TV

സിദ്ധീഖ് കാപ്പന് എതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങളിലൊന്ന് ഒഴിവാക്കി; യുഎപിഎ നിലനിൽക്കും

അന്വേഷണം ആരംഭിച്ച് ആറ് മാസം പിന്നിട്ടിട്ടും സി.ആർ. പി സി 116-ാം വകുപ്പ് പ്രകാരമുള്ള സമാധാനം തകർക്കാൻ ശ്രമിച്ചു  എന്ന കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്ന് മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടി

News18 Malayalam | news18-malayalam
Updated: June 16, 2021, 6:10 PM IST
സിദ്ധീഖ് കാപ്പന് എതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങളിലൊന്ന് ഒഴിവാക്കി; യുഎപിഎ നിലനിൽക്കും
Siddiq_Kappan
  • Share this:
കാൺപുർ: ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന് എതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങളിലൊന്ന് ഒഴിവാക്കി. സമാധാന അന്തരീഷം തകര്‍ക്കാന്‍ ശ്രമിച്ചു എന്ന കുറ്റമാണ് മഥുര സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് റാം ദത്ത് റാം ഒഴിവാക്കിയത്. അന്വേഷണം ആരംഭിച്ച് ആറ് മാസം പിന്നിട്ടിട്ടും സി.ആർ. പി സി 116-ാം വകുപ്പ് പ്രകാരമുള്ള സമാധാനം തകർക്കാൻ ശ്രമിച്ചു  എന്ന കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്ന് മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടി. യു. എ. പി. എ അടക്കമുള്ള മറ്റ് വകുപ്പുകൾ നിലനിൽക്കുന്നതായും കോടതി നിരീക്ഷിച്ചു. കാപ്പനും സുഹൃത്തുക്കളും പിടിയിലാകുമ്പോൾ ഇവരിൽ നിന്നും ലഘുലേഖകൾ കണ്ടെടുത്തിരുന്നു. സമാധാന അന്തരീക്ഷം തകർക്കുന്നതിനാണിതെന്ന് എഫ്. ഐ. ആറിൽ വ്യക്തമാക്കിയിരുന്നു.

ഭരണഘടനയില്‍ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സിദ്ദിഖ് കാപ്പന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കള്ളക്കേസാണ് തനിക്കെതിരെ ചുമത്തിയതെന്നും കാപ്പന്‍ പറഞ്ഞു.

Also Read- 'സിദ്ദിഖ് കാപ്പന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണം'; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ഒക്ടോബർ അഞ്ചിന് പൊലീസ് അറസ്റ്റ് ചെയ്തതിന് ശേഷം ആദ്യമായാണ് പ്രതികൾ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. ദളിത് പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഹാഥ്റസിലേക്ക് പോകും വഴിയാണ് സിദ്ധിഖ് കാപ്പനേയും മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരേയും യു. പി പൊലീസ് അറസ്റ്റ് ചെയ്തത്. പി​ന്നീ​ട്​ ദേ​ശ​ദ്രോ​ഹ കു​റ്റ​വും യു. ​എ. ​പി. ​എ പ്ര​കാ​ര​മു​ള്ള വ​കു​പ്പു​ക​ളും ചു​മ​ത്തി ജയിലിലടക്കുകയായിരുന്നു.

Also Read- 'സിദ്ദീഖ് കാപ്പൻ ഗുരുതരാവസ്ഥയിൽ; മുഖ്യമന്ത്രി ഇടപെടണം': അപേക്ഷയുമായി കുടുംബം

മതവിദ്വേഷം വളർത്തിയെന്നാരോപിച്ചാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി യു. എ. പി. എ ചാർത്തിയത്. സിദ്ദീഖ് കാപ്പനടക്കം അഞ്ചുപേര്‍ക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരം  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്തിട്ടുണ്ട്. ലക്‌നൗ പ്രത്യേക കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അതികൂര്‍ റഹ്മാന്‍, മസൂദ് അഹമ്മദ്, മദ് ആലം, സിദ്ദീഖ് കാപ്പന്‍ എന്നിവരെ ഹാഥ്റസില്‍ കലാപം സൃഷ്ടിക്കാന്‍ പോകുമ്പോള്‍ അറസ്റ്റ് ചെയ്തുവെന്നും ഹാത്രാസില്‍ കലാപം സൃഷ്ടിക്കാന്‍ റൗഫ് ധനസമാഹരണം നടത്തിയെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.

യു. എ. പി. എ കേസിൽ ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പന്റെ മോചനത്തിനായി മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കുടുംബം ഇക്കഴിഞ്ഞ ഏപ്രിലിൽ രംഗത്തെത്തിയിരുന്നു. കോവിഡ് ബാധിതനായ   സിദ്ധീഖ് കാപ്പന്റെ നില ഗുരുതരമാണെന്നും മതിയായ ചികിത്സയോ  ഭക്ഷണമോ  ലഭിക്കുന്നില്ലെന്നും  ഭാര്യ റൈഹാന  പറഞ്ഞിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ സിദ്ധീക്ക് കാപ്പൻ യുപിയിലെ മഥുര ആശുപത്രിയിൽ ചികിൽസയിലാണെന്നും റൈഹാന അന്ന് പറഞ്ഞിരുന്നു.
Published by: Anuraj GR
First published: June 16, 2021, 6:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories