മുംബൈ: മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നാളെ നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. പ്രൊ ടെം സ്പീക്കറുടെ സാന്നിധ്യത്തിൽ ആയിരിക്കും വിശ്വാസ വോട്ടെടുപ്പ് നടക്കുക. അതേസമയം, ആറു പേരുടെ പേരാണ് പ്രൊ ടെം സ്പീക്കർ പദവിയിലേക്ക് പരിഗണിക്കുന്നത്.
2. രാധാകൃഷ്ണ വിഖെ-പാട്ടിൽ (ബി ജെ പി)
2. കാളിദാസ് കോലംകാട (ബി ജെ പി)
3. ബാബൻറോ ബികജി പച് പുടി (ബി ജെ പി)
4. ബാലസാഹെബ് തൊററ്റ് (കോൺഗ്രസ്)
5. കെ സി പദ് വി (കോൺഗ്രസ്)
6. ദിലിപ് വാൽസെ പാടിൽ (എൻ സി പി)
അതേസമയം, സുപ്രീം കോടതി ഉത്തരവിനു പിന്നാലെ എൻ സി പി തലവൻ ശരത് പവാറും പാർട്ടി വക്താവ് നവാബ് മാലികും ഹോട്ടൽ സോഫിടെലിൽ എത്തും. പാർട്ടി എം എൽ എമാരെ കാണുന്നതിനു വേണ്ടിയാണ് ഇരുവരും എത്തിയത്. ചില എൻ സി പി എം.എൽ.എമാർ ഈ ഹോട്ടലിലാണ് താമസിക്കുന്നത്. ഇതിനിടെ, കോൺഗ്രസ് എം എൽ എമാർ ജെ ഡബ്ല്യു മാരിയറ്റ് ഹോട്ടലിൽ ഒത്തു ചേർന്നു. മുതിർന്ന കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, ബാലസാബെബ് തോററ്റ്, അശോക് ചവാൻ എന്നിവർ യോഗത്തിൽ സന്നിഹിതർ ആയിരുന്നു.
അതേസമയം, ശക്തി പ്രകടിപ്പിക്കാൻ ബി ജെ പി എം.എൽ.എമാർ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഒത്തു ചേരും. ഇന്ന് രാത്രി ഒൻപതു മണിക്കാണ് ബി ജെ പി എം.എൽ.എമാർ ഇവിടെ ഒത്തു ചേരുക. കഴിഞ്ഞദിവസം എൻ സി പിയുടെയും ശിവസേനയുടെയും കോൺഗ്രസിന്‍റെയും 162 എം എൽ എമാർ ഹോട്ടൽ ഹയാത്തിൽ ഒത്തുചേർന്നു. ഈ സാഹചര്യത്തിലാണ് ബി ജെ പി എം എൽ എമാർ വാങ്കഡെ സ്റ്റേഡിയത്തിൽ ഒത്തു ചേരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.