ന്യൂഡൽഹി: ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സർവകക്ഷി യോഗം ഇന്ന്. പാർലമെൻറിൽ പ്രാതിനിധ്യമുള രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷന്‍മാർക്കാണ് ക്ഷണം. വിഷയത്തിൽ രാവിലെ ചേരുന്ന പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം അന്തിമ നിലപാടെടുക്കും. യോഗം ബഹിഷ്കരിക്കുമെന്ന് ബംൾ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കിയിട്ടുണ്ട്.
Also Read-ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതി: അന്വേഷണം ആരംഭിച്ചതായി മുംബൈ പൊലീസ്
ലോക്സഭ - നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് രീതി നടപ്പാക്കാനാണ് രണ്ടാം മോദി സര്‍ക്കാരിന്റെ നീക്കം..ആദ്യ നടപടി എന്ന നിലയിലാണ് പ്രധാനമന്ത്രി പാർലമെന്റിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷന്‍മാരുടെ യോഗം വിളിച്ചിരിക്കുന്നത്. അതേസമയം പ്രതിപക്ഷ പാര്‍ട്ടികളില്‍ ഭൂരിഭാഗവും ഒരുമിച്ചുള്ള തെരഞ്ഞെടുപ്പിനോട് യോജിക്കുന്നില്ല. രാവിലെ ചേരുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ എന്ത് നിലപാടെടുക്കണമെന്ന തീരുമാനം ഉണ്ടാകും .
Also Read-ശബരിമല യുവതീപ്രവേശനം തടയാൻ സ്വകാര്യ ബില്ലിന് അനുമതി തേടി എൻ കെ പ്രേമചന്ദ്രൻ എം പി
സംസ്ഥാന സർക്കാരുകൾ താഴെ വീണാൽ നീണ്ടകാലത്തെ രാഷ്ട്രപതി ഭരണത്തിന് വഴിയൊരുക്കും എന്നത് ഉള്‍പ്പെടെയുള്ള എതിര്‍ വാദങ്ങളാണ് പ്രതിപക്ഷത്തിനുള്ളത്. .ത്രിണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി യോഗത്തിനെത്തില്ലെന്ന കാര്യം രേഖ മൂലം തന്നെ അറിയിച്ചിട്ടുണ്ട്. ഗൗരവമേറിയ വിഷയത്തില്‍ ധൃതിപിടിച്ചു തീരുമാനം എടുക്കേണ്ടതില്ല എന്നാണു മമതയുടെ നിലപാട്. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം, 2022ല്‍ നടക്കുന്ന സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷം തുടങ്ങിയ വിഷയങ്ങളും ഇന്നത്തെ യോഗത്തിന്റെ അജണ്ടയിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.