ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ ഭാര്യയ്ക്കെതിരെ സോഷ്യൽ മീഡിയ പോസ്റ്റ് ; ഒരാൾ അറസ്റ്റിൽ

ബിപ്ലബ് ദേബിന്റെ ഭാര്യ നീതി അദ്ദേഹത്തിനെതിരെ ഡൽഹിയിലെ തീസ്ഹസാരി കോടതിയിൽ വിവാഹമോചനകേസ് ഫയൽ ചെയ്തെന്നായിരുന്നു പോസ്റ്റ് .

news18
Updated: April 26, 2019, 11:34 PM IST
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ ഭാര്യയ്ക്കെതിരെ സോഷ്യൽ മീഡിയ പോസ്റ്റ് ; ഒരാൾ അറസ്റ്റിൽ
biplab-deb1
  • News18
  • Last Updated: April 26, 2019, 11:34 PM IST
  • Share this:
അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ ഭാര്യയ്ക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ട ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അനുപം പോൾ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിപ്ലബ് ദേബിന്റെ ഭാര്യ നീതി അദ്ദേഹത്തിനെതിരെ ഡൽഹിയിലെ തീസ്ഹസാരി കോടതിയിൽ വിവാഹമോചനകേസ് ഫയൽ ചെയ്തെന്നായിരുന്നു പോസ്റ്റ് . ഇത് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു.

also read:പൊലീസ് സ്റ്റേഷന്‍ പഴയ സ്റ്റേഷനല്ല; കെട്ടിടനിർമാണത്തിന് പുതിയ മാർഗനിർദേശങ്ങൾ

ഇക്കാര്യം നിഷേധിച്ചു കൊണ്ട് നീതി ദേബ് ഫേസ്ബുക്കിൽ പോസ്റ്റിട്ടു. കുപ്രചരണങ്ങൾക്ക് വായില്ല. വൃത്തികെട്ട, രോഗം ബാധിച്ച മനസുള്ളവര്‍ തരംതാണ പബ്ലിസിറ്റിക്ക് വേണ്ടിയാണിങ്ങനെയൊക്കെ ചെയ്യുന്നത്. രാഷ്ട്രീയ നേട്ടത്തിനായി ഇത്തരം കുപ്രചരണങ്ങൾ പ്രചരിപ്പിക്കാൻ വലിയ വില നൽകുന്നു. അതല്ലെങ്കിൽ ആരാണ് ഈ കുറ്റവാളികളെ പിന്തുടരുന്നത്- നീതി ഫേസ്ബുക്കിൽ കുറിച്ചു.

തന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കാനാണ് ഇത്തരം കുപ്രചരണങ്ങൾ നടത്തുന്നതെന്ന് അവർ ആരോപിച്ചു. തന്നെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ഇത്തരത്തിൽ അപവാദം പ്രചരിപ്പിക്കുന്നവരെ തള്ളിക്കളയണമെന്ന് നീതി പറഞ്ഞു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരിയാണ് നീതി. ഇവർക്ക് രണ്ട് മക്കളുണ്ട്. അതേസമയം ഇത് ഡൽഹി സ്വദേശിയായ ഒരാൾ നൽകിയ വിവാഹമോചന ഹർജിയാണ് ഇത്തരത്തിൽ പ്രചരിക്കുന്നതെന്നും മുഖ്യമന്ത്രിക്ക് ഇതുമായി ബന്ധമില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പരാമർശിച്ചിരിക്കുന്ന അഭിഭാഷക അശ്വിനി ഝാ പറഞ്ഞു.
First published: April 26, 2019, 11:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading