നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പുൽവാമയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു: ഒരു സൈനികന് വീരമൃത്യു

  പുൽവാമയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു: ഒരു സൈനികന് വീരമൃത്യു

  തെരച്ചിലിനിടെ ഭീകരർ സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേനയും വെടിയുതിർത്തു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   ശ്രീനഗർ: കശ്മീരിലെ പുൽവാമയിൽ മൂന്നു ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു. ഒരു സൈനികനും ജീവൻ നഷ്ടമായി. മൂന്നു സൈനികർക്ക് പരിക്കുണ്ട്. ദലിപോര ഗ്രാമത്തിലെ കെട്ടിടത്തിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം പ്രദേശം വളയുകയായിരുന്നു.

   also read: പൂരമേളത്തിന്റെ പകർപ്പവകാശം സോണി കൊണ്ടുപോയോ? മേളങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാനാകുന്നില്ലെന്ന് പരാതി

   മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിലിനൊടുവിലാണ് ഭീകരരെ വധിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. രാഷ്ട്രീയ റൈഫിൾ, സെൻട്രൽ റിസേർവ് പൊലീസ് ഫോഴ്സ് , പൊലീസിലെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് എന്നിവ സംയുക്തമായാണ് തെരച്ചിൽ നടത്തിയത്.

   തെരച്ചിലിനിടെ ഭീകരർ സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേനയും വെടിയുതിർത്തു. പ്രദേശത്തു നിന്ന് വൻ ആയുധ ശേഖരം കണ്ടെത്തി. തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. അതേസമയം മുൻകരുതൽ നടപടിയെന്നോണം പുൽവാമയിൽ മൊബൈൽ ഇന്റർനെറ്റ് താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്. പ്രകോപനപരമായ ചിത്രങ്ങളും പോസ്റ്റുകളും തടയാൻ ശ്രീനഗറിൽ ഇന്റർനെറ്റിൻറെ വേഗത കുറച്ചിട്ടുണ്ട്.
   First published:
   )}