• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ലോക്‌സഭ തെരഞ്ഞെടുപ്പ്: ഒറ്റ വോട്ടര്‍ക്കുവേണ്ടി ബൂത്തൊരുക്കി അരുണാചല്‍പ്രദേശ്

മാലോഗാമിലെ ബൂത്തില്‍ ഒരേയൊരു വനിതാ വോട്ടര്‍ മാത്രമാണുള്ളത്

news18
Updated: March 11, 2019, 9:33 AM IST
ലോക്‌സഭ തെരഞ്ഞെടുപ്പ്: ഒറ്റ വോട്ടര്‍ക്കുവേണ്ടി ബൂത്തൊരുക്കി അരുണാചല്‍പ്രദേശ്
voting
  • News18
  • Last Updated: March 11, 2019, 9:33 AM IST IST
  • Share this:
ഇറ്റാനഗര്‍: രാജ്യത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിങ്ങ് ഏപ്രില്‍ 11 നാണ് നടക്കുന്നത്. അരുണാചല്‍പ്രദേശ് ഉള്‍പ്പെടെ 20 സംസ്ഥാനങ്ങളിലെ 91 മണ്ഡലങ്ങളിലാണ് ഒന്നാംഘട്ടവോട്ടിങ്ങ്. 7.94 ലക്ഷം വോട്ടര്‍മാരുള്ള അരുണാചലില്‍ ഈ ദിവസം ഒരുവോട്ടര്‍ക്ക് വേണ്ടി ബൂത്തൊരുക്കാന്‍ ഒരുങ്ങുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

രണ്ടു ലോക്‌സഭ മണ്ഡലങ്ങളും 60 നിയമസഭാ മമണ്ഡലങ്ങളുമുള്ള അരുണാചല്‍ ചൈന, മ്യാന്‍മര്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ്. അരുണാചലിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ പുറത്തിറക്കിയ പ്രസ്താവന പ്രകാരം മാലോഗാമിലെ ബൂത്തില്‍ ഒരേയൊരു വനിതാ വോട്ടര്‍ മാത്രമാണുള്ളത്. അവര്‍ക്കുവേണ്ടിയാണ് കമ്മീഷന്‍ പോളിങ് ബൂത്തൊരുക്കുന്നത്.

Also Read: കോണ്‍ഗ്രസും വിടുന്നില്ല; സാധ്യതാ പട്ടികയില്‍ ഉമ്മന്‍ചാണ്ടിയടക്കം 5 എംഎല്‍എമാര്‍

ഏഴുഘട്ടങ്ങളിലായാണ് ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 11 ന് ഒന്നാം ഘട്ടം, ഏപ്രില്‍ 18 രണ്ടാം ഘട്ടം, ഏപ്രില്‍ 23 മൂന്നാം ഘട്ടം, ഏപ്രില്‍ 24 നാലാംഘട്ടം, മെയ് 6 അഞ്ചാം ഘട്ടം, മെയ് 12 ആരാം ഘട്ട, മെയ് 19 ഏഴാം ഘട്ടം എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പുകള്‍.

മെയ് 23 നാണ് 29 സംസ്ഥാനങ്ങളിലെ 543 ലോക്‌സഭാ മണ്ഡലങ്ങളിലെയും ഫലം പുറത്തുവരിക.

First published: March 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...