• HOME
  • »
  • NEWS
  • »
  • india
  • »
  • മുംബൈയിൽ ഒഎൻജിസി ജീവനക്കാരനായ മലയാളിയെ ഉൾക്കടലിൽ കാണാതായി; തെരച്ചിൽ തുടരുന്നു

മുംബൈയിൽ ഒഎൻജിസി ജീവനക്കാരനായ മലയാളിയെ ഉൾക്കടലിൽ കാണാതായി; തെരച്ചിൽ തുടരുന്നു

എണ്ണക്കിണറിലെ ജോലി പൂർത്തിയാക്കി മടങ്ങാനിരിക്കെ വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് യുവാവ് കടലിലേക്ക് വീണത്

  • Share this:

    മുംബൈ: ഉള്‍ക്കടലില്‍ ഒ.എന്‍.ജി.സിയുടെ എണ്ണക്കിണറില്‍ ജോലിചെയ്യുന്നതിനിടെ കടലില്‍ വീണ് മലയാളി യുവാവിനെ കാണാതായി. അടൂര്‍, ഓലിക്കല്‍ ഗ്രേസ്‌വില്ലയില്‍ ഗീവര്‍ഗീസിന്റെ സിബി വര്‍ഗീസിന്റെയും മകന്‍ ഇനോസ് വര്‍ഗീസിനെയാണ് (26) കാണാതായത്.

    വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. ആ ദിവസത്തെ ജോലി പൂര്‍ത്തിയാക്കി മടങ്ങാനിരിക്കെയാണ് ഇനോസ് വർഗീസ് കടലിലേക്ക് വീണത്. ഗുജറാത്തിലെ സിസ്റ്റം പ്രൊട്ടക്ഷന്‍ കമ്ബനിയില്‍ ഇലക്‌ട്രിക്കല്‍ വിഭാഗം ജീവനക്കാരനാണ് ഇനോസ്. ഒരുമാസമായി കരാര്‍ അടിസ്ഥാനത്തില്‍ ഒ.എന്‍.ജി.സിയില്‍ ജോലി ചെയ്തുവരുകയായിരുന്നു.

    Also Read- കാറില്‍ ഒന്നിലധികം തവണ വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവം; പൊലീസ് കേസെടുക്കുന്നില്ലെന്ന പരാതിയുമായി യുവതി

    ഒരാള്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച, ഇനോസ് കൂട്ടുകാര്‍ക്ക് സന്ദേശം അയച്ചതായി ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കള്‍ മുംബൈ പൊലീസില്‍ പരാതി നല്‍കി. ഇനോസിനെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്.

    Published by:Anuraj GR
    First published: