• HOME
  • »
  • NEWS
  • »
  • india
  • »
  • കോണ്‍ഗ്രസ് അധ്യക്ഷനെ നാളെ പ്രഖ്യാപിക്കും; മുകുള്‍ വാസ്നിക്കും ഖാര്‍ഗെയും പരിഗണനയില്‍

കോണ്‍ഗ്രസ് അധ്യക്ഷനെ നാളെ പ്രഖ്യാപിക്കും; മുകുള്‍ വാസ്നിക്കും ഖാര്‍ഗെയും പരിഗണനയില്‍

മുതിർന്ന നേതാക്കളായ മുകുള്‍ വാസിനിക്, മല്ലികാര്‍ജുന ഖാര്‍ഗെ എന്നിവരുടെ പേരാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. ഇതില്‍ മുകുള്‍ വാസ്‌നിക്കിനാണ് ഏറെ സാധ്യത.

news18

news18

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: അനിശ്ചിതത്വത്തിനൊടുവില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെ നാളെ പ്രഖ്യാപിക്കും. മുതിർന്ന നേതാക്കളായ മുകുള്‍ വാസിനിക്, മല്ലികാര്‍ജുന ഖാര്‍ഗെ എന്നിവരുടെ പേരാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. ഇതില്‍ മുകുള്‍ വാസ്‌നിക്കിനാണ് ഏറെ സാധ്യത. മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലാണ് മുകുള്‍ വാസ്‌നിക്കിനെ അധ്യക്ഷനാക്കണമെന്ന അഭിപ്രായമുയര്‍ന്നത്.

    മുകുള്‍ വാസിനിക്കിനും ഖാര്‍ഗെയ്ക്കും പുറമെ ജോതിരാദിത്യ സിന്ധ്യയുടെ പേരും അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നു. സോണിയഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ എ.കെ ആന്റണി, അഹമ്മദ് പട്ടേൽ, കെ.സി വേണുഗോപാൽ എന്നിവർ മുകുള്‍ വാസ്‌നിക്കിനെ അധ്യക്ഷനാക്കണമെന്ന നിലപാട് സ്വീകിരിച്ചെന്നാണ് സൂചന.

    നാളെ നടക്കുന്ന പ്രവര്‍ത്തക സമിതിയ യോഗമാണ് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുന്നത്. പ്രവര്‍ത്തക സമിതിയ്ക്കു മുന്നോടിയി സംസ്ഥാന അധ്യക്ഷന്‍മാരുടെ അഭിപ്രായം ആരായാനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

    ദളിത് വിഭാഗത്തിൽ  നിന്നുള്ള കോൺഗ്രസ്  നേതാക്കളാണ് വാസ്നിക്കും ഖാര്‍ഗെയും. മഹരാഷ്ട്ര സ്വദേശിയായ വാസ്‌നിക് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായും കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കര്‍ണാടകത്തില്‍ നിന്നുള്ള ഖാര്‍ഗെ 16-ാം ലോക്‌സഭയില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരു നേതാക്കളും പരാജയപ്പെട്ടിരുന്നു.

    ഇതിനിടെ അധ്യക്ഷ സ്ഥാനത്തേക്ക് ജോതിരാദിത്യ സിന്ധ്യയെയോ സിച്ചിന്‍ പൈലറ്റിനെയോ പരിഗണിച്ചാല്‍ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി മിലന്‍ ദേവറയും രംഗത്തെത്തിയിട്ടുണ്ട്.

    First published: