ഉള്ളിവില കുതിച്ചുയരുന്നു; ഒരു കിലോ ഉള്ളിക്ക് 100 രൂപ; താളം തെറ്റി കുടുംബ ബജറ്റ്

ആഴ്ചകള്‍ക്ക് മുമ്പ് സൽഹിയിൽ ഉള്ളിവില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഇടപെടുകയും ഉള്ളിയുടെ കയറ്റുമതി നിരോധിക്കുകയും ചെയ്തിരുന്നു.

News18 Malayalam | news18
Updated: November 7, 2019, 10:12 PM IST
ഉള്ളിവില കുതിച്ചുയരുന്നു; ഒരു കിലോ ഉള്ളിക്ക് 100 രൂപ; താളം തെറ്റി കുടുംബ ബജറ്റ്
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: November 7, 2019, 10:12 PM IST
  • Share this:
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ഉള്ളിവില കുതിച്ചുയർന്നതോടെ
കുടുംബ ബജറ്റ് താളം തെറ്റി. ഡൽഹിയിൽ സവാള കിലോയ്ക്ക് 100 രുപ വരെയാണ്. വെളുത്തുള്ളിക്കും തക്കാളിക്കും വില വർദ്ധിച്ചതോടെ ഇടത്തരം വരുമാനക്കാർ കൂടുതൽ പ്രതിസന്ധിയിലായി.

പച്ചക്കറികൾക്ക് എല്ലാം ഉയർന്ന വിലയാണ്. ഇത്രയും വില നൽകി എങ്ങിനെ സാധനങ്ങൾ വാങ്ങിക്കുമെന്ന പ്രതിസന്ധിയിലാണ് സാധാരണക്കാർ. ആഴ്ചകള്‍ക്ക് മുമ്പ് സൽഹിയിൽ ഉള്ളിവില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഇടപെടുകയും ഉള്ളിയുടെ കയറ്റുമതി നിരോധിക്കുകയും ചെയ്തിരുന്നു.

നടൻ വിനായകനെതിരായ കേസിൽ കുറ്റപത്രം; ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി

ഇതിനെ തുടര്‍ന്ന് ഉള്ളിവില 25 രൂപ വരെ താഴ്ന്ന് 40നും 50നും ഇടയിൽ എത്തിയിരുന്നു. എന്നാല്‍, ഇപ്പോൾ വീണ്ടും വില 100ലെത്തി. വിവിധ സംസ്ഥാനങ്ങളിൽ ഉണ്ടായ പ്രളയത്തെ തുടര്‍ന്ന് വ്യാപകമായി ഉള്ളികൃഷി നശിച്ചതാണ് ഉള്ളിക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണം.

അടിയന്തര സാഹചര്യം പരിണഗിച്ച് വിദേശത്തു നിന്നും ഉള്ളി ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
First published: November 7, 2019, 10:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading