• HOME
  • »
  • NEWS
  • »
  • india
  • »
  • മൊബൈല്‍ ആപ്പ് വഴി ലോണ്‍ എടുത്ത ശേഷം മാനസിക പീഡനം; യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

മൊബൈല്‍ ആപ്പ് വഴി ലോണ്‍ എടുത്ത ശേഷം മാനസിക പീഡനം; യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

ആപ്പ് വഴി എടുത്ത ലോണ്‍ പൂര്‍ണമായും അടച്ചുതീര്‍ത്ത ശേഷം 33000 രൂപ കൂടി വീണ്ടും അടയ്ക്കണമെന്ന് പറഞ്ഞ് നിരന്തരം ഭീഷണി കോളുകള്‍ വന്നിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.

  • Last Updated :
  • Share this:
    ചെന്നൈ: മൊബൈല്‍ ആപ്പ് വഴി ലോണ്‍ എടുത്ത ശേഷം മാനസിക പീഡനത്തെ തുടര്‍ന്ന് ചെന്നൈയില്‍ ടെക്കി ആത്മഹത്യ ചെയ്ത നിലയില്‍. പെരുങ്കുടിയില്‍ സ്ഥിതി ചെയ്യുന്ന ഐടി സ്ഥാനപനത്തിലെ നരേന്ദ്രന്‍ (23) ആണ് മരിച്ചത്. മൊബൈല്‍ ആപ്പ് വഴി വായ്പ എടുത്തിരുന്ന ഇയാള്‍ ആപ്പ് അധികൃതരുടെ മാനസിക പീഡനം സഹിക്കാനാകാതെയാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

    33,000 രൂപയാണ് ഇയാള്‍ ആപ്പ് വഴി ലോണ്‍ എടുത്തത്. ഇത് പൂര്‍ണമായും അടച്ചുതീര്‍ത്ത ശേഷം 33000 രൂപ കൂടി വീണ്ടും അടയ്ക്കണമെന്ന് പറഞ്ഞ് നിരന്തരം ഭീഷണി കോളുകള്‍ വന്നിരുന്നെന്നും നരേന്ദ്രന്റെ ബന്ധുക്കള്‍ പറഞ്ഞു. ഭീഷണികള്‍ നിരന്തരം വന്നതോടെ വീട്ടുകാരുടെ പക്കല്‍ നിന്ന് യുവാവ് 50,000 രൂപ കൂടി വാങ്ങി ലോണ്‍ അടച്ചിരുന്നു.

    Also Read-കൊല്ലം മണ്‍റോതുരുത്തില്‍ മകനെ കരയ്ക്കുനിർത്തി അമ്മ ആറ്റിൽച്ചാടി മരിച്ചു

    എന്നാല്‍ ഇതും പോരെന്ന് പറഞ്ഞ് വീണ്ടും പണമടയ്ക്കണണെന്ന് ഭീഷണിയെത്തി. ഇല്ലെങ്കില്‍ യുവാവിന്റെ നഗ്ന ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:Jayesh Krishnan
    First published: