ന്യൂഡൽഹി: ലോക്ക്ഡൌൺ മൂന്നാം ഘട്ടം തുടരുന്നതിനിടെ രാജ്യത്ത് റെയിൽ ഗതാഗതം നാളെ പുനഃരാരംഭിക്കുന്നു. നാളെ പുറപ്പെടുന്ന ട്രെയിനുകളുടെ ടിക്കറ്റ് ഓൺലൈനിൽ ബുക്കിങ് ആരംഭിച്ച് പത്തുമിനിറ്റിനകം തീര്‍ന്നു. അതേസമയം കേരളത്തിലേയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ഇതുവരെ തുടങ്ങിയിട്ടില്ല. മറ്റന്നാള്‍ രാവിലെ 10.55നാണ് ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍. തിരുവനന്തപുരത്ത് നിന്നു വെള്ളിയാഴ്ച 7.15ന് ഡൽഹിയിലേക്കാണ് ആദ്യ ട്രെയിൻ പുറപ്പെടുന്നത്.
ട്രെയിൻ സർവീസ് ഘട്ടംഘട്ടമായി പുനഃരാരംഭിക്കാനാണ് റെയിൽവേ തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി ഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്തേക്ക് ആഴ്ചയില്‍ മൂന്ന് ട്രെയിനുകളാണ് സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മൂന്നെണ്ണം തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്കും സര്‍വ്വീസ് നടത്തും .യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.
ഡൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ ചൊവ്വ, ബുധന്‍, ഞായര്‍ ദിവസങ്ങളിൽ സർവീസ് നടത്തും. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലായിരിക്കും തിരുവനന്തപുരത്ത് നിന്നു ഡൽഹിയിലേക്കുള്ള മടക്ക സര്‍വ്വീസുകള്‍. കേരളത്തില്‍ തിരുവനന്തപുരം കൂടാതെ എറണാകുളം ജങ്ഷൻ, കോഴിക്കോട് എന്നിവിടങ്ങളിലും ട്രെയിൻ നിർത്തും. ഇതുകൂടാതെ മംഗലാപുരം, മഡ്ഗാവ്, പന്‍വേല്‍, വഡോദര, കോട്ട എന്നിവിടങ്ങളിലും ട്രെയിൻ നിർത്തും.
TRENDING:തട്ടിയെടുത്ത സിം ഉപയോഗിച്ച് സ്ത്രീകൾക്ക് അശ്ലീല മെസ്സേജ്; മൊബൈൽ ഷോപ്പ് ജീവനക്കാരൻ പോലീസ് പിടിയിൽ [NEWS]'കോവിഡ് പരത്തിയ തബ് ലീഗ് സമ്മേളനം എവിടെ'? വിവാദ ചോദ്യമുള്‍പ്പെടുത്തിയ ബുള്ളറ്റിന്‍ PSC പിന്‍വലിച്ചു; ഉദ്യോഗസ്ഥർക്കെതിരെ നടപടി [NEWS]വാട്സ് ആപ്പിലൂടെ അശ്ലീലം: വിവാദങ്ങൾക്ക് ഒടുവിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു [NEWS]റെയിൽവേ സർവീസ് പുനഃരാരംഭിക്കുന്നതിന് മുന്നോടിയായി കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. ട്രെയിൻ പുറപ്പെടുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് യാത്രക്കാര്‍ സ്റ്റേഷനുകളിലെത്തി സ്ക്രീനിങ്ങിന് വിധേയരാകണം. തെര്‍മല്‍ സ്കാനിങ്ങ് ഉൾപ്പടെയുള്ള പരിശോധനകളിൽ രോഗലക്ഷണങ്ങളുള്ളവരെ യാത്ര ചെയ്യാൻ അനുവദിക്കില്ല. ഓൺലൈൻ വഴി ബുക്കുചെയ്ത കണ്‍ഫേം ടിക്കറ്റകളുള്ളവരെ മാത്രമെ സ്റ്റേഷനകത്ത് പ്രവേശിപ്പിക്കൂ. പുതപ്പുകള്‍, ഭക്ഷണം, കുടിവെള്ളം എന്നിവ യാത്രക്കാര്‍ കരുതണം. പരമാവധി ഏഴുദിവസം മുമ്പ് മാത്രമേ റിസര്‍വേഷന്‍ അനുവദിക്കൂ. 24 മണക്കൂര്‍ മുമ്പ് വരെ ടിക്കറ്റ് കാന്‍സലേഷന്‍ ചെയ്യാം. ടിക്കറ്റ് നിരക്കിന്‍റെ 50 ശതമാനം ക്യാന്‍സലേഷന്‍ ഫീയായി ഇടാക്കുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.