HOME /NEWS /India / ചൈനയിൽ MBBS എടുത്തവരിൽ ഇന്ത്യൻ യോഗ്യത പരീക്ഷ പാസായത് 12% പേർ മാത്രം

ചൈനയിൽ MBBS എടുത്തവരിൽ ഇന്ത്യൻ യോഗ്യത പരീക്ഷ പാസായത് 12% പേർ മാത്രം

News18 Malayalam

News18 Malayalam

ചൈനയിൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയായവർക്ക് ഇന്ത്യയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസ് ലഭിക്കുന്നതിന് FMGE പാസാകേണ്ടതുണ്ട്

  • Share this:

    ന്യൂഡൽഹി: ചൈനയിൽനിന്ന് മെഡിക്കൽ ബിരുദം നേടിയിട്ടും യോഗ്യത പരീക്ഷ പാസായത് 12 ശതമാനം പേർ മാത്രം. 2015-18 കാലയളവിലാണ് ചൈനയിൽനിന്ന് മെഡിക്കൽ ബിരുദം നേടിയിട്ടും ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ(FMGE) പാസായ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം വെറും 12 ശതമാനമായത്. ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം. ചൈനയിൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയായവർക്ക് ഡോക്ടറായി പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസ് ലഭിക്കുന്നതിന് FMGE പാസാകേണ്ടതുണ്ട്. എന്നാൽ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത് പ്രകാരം വെറും 12 ശതമാനത്തോളം ഇന്ത്യൻ വിദ്യാർഥികളാണ് യോഗ്യത ടെസ്റ്റായ FMGE പാസായിട്ടുള്ളത്.

    ചൈനയിലെ 42 മെഡിക്കൽ സർവകലാശാലകളിലും കോളേജുകളിലുമായി 14702 ഇന്ത്യൻ വിദ്യാർഥികളാണ് 2015നും 2018നും ഇടയിൽ മെഡിക്കൽ ബിരുദ പഠനം പൂർത്തിയാക്കിയത്. എന്നാൽ ഇതിൽ 1790 വിദ്യാർഥികൾ മാത്രമാണ് FMGE യോഗ്യത പരീക്ഷ പാസായത്. 12.17 ശതമാനം മാത്രമാണിത്. കഴിഞ്ഞ റിപ്പോർട്ട് പ്രകാരം FMGE യോഗ്യത പരീക്ഷ പാസായത് 11.67 വിദ്യാർഥികൾ മാത്രമാണ്.

    ചൈനയിൽ ആകെയുള്ള 86 മെഡിക്കൽ സർവകലാശാലകളിലും കോളേജുകളിലുമായി അംഗീകാരമുള്ളത് 45 എണ്ണത്തിന് മാത്രമാണ്. എന്നാൽ അനധികൃതമായതും സ്വകാര്യമേഖലയിലുള്ളതുമായ 214 സർവകാലാശാലകളിലാണ് മെഡിക്കൽ വിദ്യാഭ്യാസമുള്ളത്. ഇവിടങ്ങളിലെല്ലാം ഇന്ത്യൻ വിദ്യാർഥികൾ പഠിക്കുന്നുണ്ട്.

    First published:

    Tags: Eligibility test mbbs from china, Indian student, Medical Degree China