HOME » NEWS » India »

രാഷ്ട്രപതിയുടെ സുരക്ഷാ സംഘത്തില്‍ ജാതി നിയമനമോ? വിശദീകരണം തേടി കോടതി

News18 Malayalam
Updated: December 26, 2018, 8:08 PM IST
രാഷ്ട്രപതിയുടെ സുരക്ഷാ സംഘത്തില്‍ ജാതി നിയമനമോ? വിശദീകരണം തേടി കോടതി
  • Share this:
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ സുരക്ഷാ സംഘത്തെ ജാതിയുടെ അടിസ്ഥാനത്തിലാണ് നിയമിച്ചതെന്ന പരാതിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെയും സൈനിക മേധാവിയുടെയും വിശദീകരണം തേടി.

ജസ്റ്റിസ് എസ്.മുരളീധര്‍, ജസ്റ്റിസ് സഞ്ജീവ് നാരുല എന്നിവരുള്‍പ്പെട്ട ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്. പ്രതിരോധ മന്ത്രാലയം, ചീഫ് ഓഫ് ആര്‍മി സ്റ്റാഫ്, രാഷ്ട്രപതിയുടെ സുരക്ഷാസംഘം കമന്‍ഡാന്റ്, ആര്‍മി റിക്രൂട്‌മെന്റ് ഡയറക്ടര്‍ എന്നിവര്‍ക്കു കോടതി നോട്ടിസ് അയച്ചു. നാലാഴ്ചയ്ക്കകം മറുപടി നല്‍കണം. 2019 മെയ് എട്ടിനു കേസ് വീണ്ടും പരിഗണിക്കും.


സുരക്ഷാസംഘത്തിലേക്കുള്ള നിയമനത്തിന് ജാട്ട്, രാജ്പുത്, ജാട്ട് സിഖ് എന്നീ മൂന്നു സമുദായക്കാരെ മാത്രമേ പരിഗണിച്ചുള്ളൂ എന്നാരോപിച്ചു ഹരിയാന സ്വദേശി ഗൗരവ് യാദവാണു കോടതിയെ സമീപിച്ചത്. 2017 സെപ്റ്റംബര്‍ നാലിനാണ് രാഷ്ട്രപതിയുടെ സുരക്ഷാ ജീവനക്കാരെ നിയമിച്ചത്.

ഹര്‍ജിക്കാരനായ ഗൗരവ് അഹിര്‍/യാദവ സമുദായക്കാരനാണ്. രാഷ്ട്രപതിയുടെ സുരക്ഷാസംഘത്തിലേക്കു നിയോഗിക്കപ്പെടാനുള്ള എല്ലാ യോഗ്യതയുംതനിക്കുണ്ട്. എന്നാല്‍ ജാതി അടിസ്ഥാനത്തില്‍ നിയമനം നടന്നതിനാല്‍ അവസരം നഷ്ടമായി. ഇതു ഭരണഘടനാ ലംഘനമാണെന്നും ഇയാള്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.

First published: December 26, 2018, 7:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories