• HOME
  • »
  • NEWS
  • »
  • india
  • »
  • നിവേദ്യം, പ്രസാദം, വിളക്ക് കൊളുത്തൽ; ക്ഷേത്രാവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ടത് ഈ നെയ്യ് മാത്രം

നിവേദ്യം, പ്രസാദം, വിളക്ക് കൊളുത്തൽ; ക്ഷേത്രാവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ടത് ഈ നെയ്യ് മാത്രം

ക്ഷേത്രങ്ങളില്‍ തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും അന്തരീക്ഷ മലിനീകരണം ഒഴിവാക്കുന്നതിനുമാണ് പുതിയ തീരുമാനം

  • Last Updated :
  • Share this:
    ചെന്നൈ: ക്ഷേത്രാവശ്യങ്ങള്‍ക്ക് ഇനി മുതല്‍ ഉപയോഗിക്കേണ്ട നെയ്യ് (Ghee) എതെന്ന നിര്‍ദേശവുമായി ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ്സ് ഡിപ്പാര്‍ട്ട്മെന്റ് രംഗത്ത്. തമിഴ്നാട് കോപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്റെ ബ്രാന്‍ഡ് ഉല്‍പ്പന്നമായ ആവിന്‍ (Aavin) നെയ്യ് ആണ് ഇനി ക്ഷേത്രങ്ങളില്‍ ഉപയോഗിക്കേണ്ടതെന്നാണ് നിര്‍ദേശം.

    ഈ തീരുമാനം പ്രധാനമായും തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിലാകും പ്രാബല്യത്തില്‍ വരിക. നിവേദ്യം, പ്രസാദം, വിളക്കുകള്‍ തുടങ്ങി ക്ഷേത്രത്തില്‍ നെയ്യ് ആവശ്യമായിട്ടുള്ള എല്ലായിടത്തും ആവിന്‍ ബ്രാന്‍ഡ് മാത്രമേ ഉപയോഗിക്കാവൂ എന്ന് കമ്മിഷണര്‍ (ടെമ്പിള്‍ ജോയിന്റ് കമ്മിഷണേഴ്സ് ആന്റ് എക്സിക്യൂട്ടീവ് ഓഫീസേഴ്സ്) ജെ. കുമാരഗുരുബരന്‍ വ്യക്തമാക്കി.

    ക്ഷേത്രങ്ങളില്‍ തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും, നിലവാരം കുറഞ്ഞ നെയ്യ് ഉപയോഗിച്ച് വിളക്ക് കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം ഒഴിവാക്കുന്നതിനുമാണ് പുതിയ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

    തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ പൂര്‍ണപിന്തുണ ഇക്കാര്യത്തില്‍ ഉണ്ടെന്നും കുമാരഗുരുബരന്‍ അറിയിച്ചു. ജനുവരി ഒന്ന് മുതല്‍ നിര്‍ദേശം പ്രാബല്യത്തില്‍ വരും.

    കണ്ടക്ടർമാർ വനിതാ യാത്രക്കാരെ തൊടാനോ ചോദ്യം ചെയ്യാനോ പാടില്ല; നിയമഭേദഗതിയുമായി തമിഴ്നാട് സർക്കാർ

    ബസ് യാത്രകളില്‍ പലപ്പോഴും യാത്രക്കാരും ബസ് ജീവനക്കാരും തമ്മില്‍ വഴക്കുകള്‍ ഉണ്ടാകാറുണ്ട്. ബസ് കണ്ടക്ടര്‍മാര്‍ (Bus Conductor) വനിതായാത്രക്കാരെ (Woman Passengers) വാക്കാലോ ലൈംഗികമായോ ഉപദ്രവിക്കുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍, 1989ലെ മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി (Tamil Nadu Motor Vehicles Rules) വരുത്താന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു. വനിതായാത്രികരോട് യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ച് ചോദിക്കാനോ അവരെ തൊടാനോ അനുചിതമായ മറ്റു പരാമർശങ്ങൾ നടത്താനോ കണ്ടക്ടര്‍മാര്‍ക്ക് കഴിയില്ലെന്ന് ഭേദഗതിയില്‍ വ്യക്തമാക്കുന്നു.

    കണ്ടക്ടര്‍ക്ക് സ്ത്രീകളുമായോ പെണ്‍കുട്ടികളുമായോ ശാരീരിക സമ്പർക്കം പുലർത്താനോ ലൈംഗിക പരാമര്‍ശങ്ങൾ നടത്താനോ അശ്ലീല തമാശകൾ പറയാനോ കഴിയില്ലെന്ന്, മോട്ടോര്‍ വാഹന നിയമത്തിലെ കരട് ഭേദഗതികൾ സംബന്ധിച്ച വിജ്ഞാപനത്തിൽ ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. ''വാഹനത്തില്‍ കയറാനോ ഇറങ്ങാനോ സഹായിക്കാനെന്നവ്യാജേന സ്ത്രീകളെയോ പെണ്കുട്ടികളെയോ കണ്ടക്റ്റർ തൊടാന്‍ പാടില്ല'' എന്ന് കരട് ഭേദഗതിയില്‍ പറയുന്നു. ഇതു പ്രകാരം, യാത്രക്കാരെ, പ്രത്യേകിച്ച് സ്ത്രീകളെയും പെണ്‍കുട്ടികളെയും ശല്യപ്പെടുത്തുന്ന രീതിയില്‍ പെരുമാറാന്‍ കണ്ടക്ടർക്ക്കഴിയില്ല.

    വനിതാ യാത്രക്കാരെ ശല്യപ്പെടുത്തുന്ന രീതിയിലുള്ള അശ്ലീല പ്രവൃത്തികളിൽ ഏർപ്പെടുന്ന പുരുഷ യാത്രക്കാരെ കണ്ടക്ടർമാർ വാഹനത്തില്‍ നിന്ന് ഇറക്കി വിടുകയോ ഏതെങ്കിലും പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയോ ചെയ്യണമെന്നും കരട് നിയമങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു. നേരത്തെ, നിയമപ്രകാരമുള്ള യാത്രാക്കൂലി നല്‍കിയ ആരോടും ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുമ്പ് വാഹനത്തില്‍ നിന്ന് ഇറക്കിവിടാൻ കണ്ടക്ടര്‍മാര്‍ക്ക് അധികാരമില്ലെന്നായിരുന്നുചട്ടം.
    Published by:Karthika M
    First published: