• HOME
  • »
  • NEWS
  • »
  • india
  • »
  • ONLY THOSE WHO HAVE RECEIVED 1 TWO DOSES OF VACCINES CAN BUY LIQUOR FROM NILGIRI IN TAMIL NADU KM

ഈ ജില്ലയിൽ നിന്ന് മദ്യം വാങ്ങണോ? ഇനി രണ്ട് ഡോസ് വാക്സിൻ നിർബന്ധം

വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾക്ക് പുറമേ, ടാസ്മാക് ഔട്ട്ലെറ്റുകളിൽ നിന്ന് മദ്യം വാങ്ങാൻ ഉപഭോക്താക്കൾ അവരുടെ ആധാർ കാർഡുകളും സമർപ്പിക്കേണ്ടതുണ്ട്

വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾക്ക് പുറമേ, ടാസ്മാക് ഔട്ട്ലെറ്റുകളിൽ നിന്ന് മദ്യം വാങ്ങാൻ ഉപഭോക്താക്കൾ അവരുടെ ആധാർ കാർഡുകളും സമർപ്പിക്കേണ്ടതുണ്ട്

വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾക്ക് പുറമേ, ടാസ്മാക് ഔട്ട്ലെറ്റുകളിൽ നിന്ന് മദ്യം വാങ്ങാൻ ഉപഭോക്താക്കൾ അവരുടെ ആധാർ കാർഡുകളും സമർപ്പിക്കേണ്ടതുണ്ട്

  • Share this:
    തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ വാക്സിനേഷൻ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ നിബന്ധനകൾ. സർക്കാർ നടത്തുന്ന ടാസ്മാക് ഔട്ട്ലെറ്റുകളിൽ നിന്ന് മദ്യം വാങ്ങുന്നവർ കൊറോണ വൈറസിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് നിർബന്ധമാക്കി. രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച ഉപഭോക്താക്കൾക്ക് മാത്രമേ ഇവിടെ മദ്യം വിതരണം ചെയ്യൂ. മദ്യം വാങ്ങാൻ എത്തുന്നവർ കോവിഡ് വാക്സിൻ രണ്ട് ഡോസുകൾ സ്വീകരിച്ചതായി കാണിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. ജില്ലയിൽ എല്ലാവJരിലും പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ജില്ലാ കളക്ടർ ഇന്നസെന്റ് ദിവ്യ പറഞ്ഞു.

    ജില്ലയിലെ ജനസംഖ്യയുടെ ഏതാണ്ട് 97% പേർക്കും വാക്സിൻ ഡോസുകൾ നൽകിക്കഴിഞ്ഞുവെന്നും കളക്ടർ വ്യക്തമാക്കി. എല്ലാ പൗരന്മാർക്കും രണ്ട് ഡോസ് വാക്സിൻ നൽകുക എന്ന സർക്കാരിന്റെ ലക്ഷ്യം നടപ്പിലാക്കുകയാണ് ഈ ആശയത്തിന് പിന്നിലെന്നും അവർ പറഞ്ഞു.

    വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾക്ക് പുറമേ, ടാസ്മാക് ഔട്ട്ലെറ്റുകളിൽ നിന്ന് മദ്യം വാങ്ങാൻ ഉപഭോക്താക്കൾ അവരുടെ ആധാർ കാർഡുകളും സമർപ്പിക്കേണ്ടതുണ്ട്.

    മറുവശത്ത്, ഇന്ത്യയുടെ പല ഭാഗങ്ങളിലും കൊറോണ വൈറസ് വാക്സിൻ എടുക്കാൻ വിമുഖത കാണിക്കുന്ന നിരവധിയാളുകളുണ്ട്. അവരിൽ ഭൂരിഭാഗവും വൈറസിനെക്കുറിച്ചുള്ള അവബോധം ഇല്ലാത്തതിനാലാണ് വാക്സിൻ സ്വീകരിക്കാത്തത്. തമിഴ്നാട്ടിലെ കല്ലാകുറിച്ചി ജില്ലയിലെ ഉളുണ്ടൂർപേട്ടയിലെ ഗ്രാമവാസികൾക്കിടയിലും വാക്സിനെടുക്കാൻ വിമുഖയുണ്ടായിരുന്നു. എന്നാൽ തന്റെ ഗ്രാമത്തിലെ ജനങ്ങളുടെ വിമുഖത മനസ്സിലാക്കി, ഉളുണ്ടൂർപേട്ടയിൽ നിന്നുള്ള സാമൂഹിക പ്രവർത്തകനായ ആർ തമ്പിദുരൈ കോവിഡ് വാക്സിന്റെ പ്രാധാന്യം അറിയിച്ച് ഗ്രാമവാസികളിൽ അവബോധം വളർത്താൻ മുന്നിട്ടിറങ്ങിയിരുന്നു. ഇതിനെ തുടർന്ന് തന്റെ ഗ്രാമമായ കുന്നത്തൂരിൽ വാക്സിൻ കുത്തിവയ്പ്പുകൾ എടുക്കുന്ന എല്ലാവർക്കും സൗജന്യ സമ്മാനം നൽകാനും അദ്ദേഹം തീരുമാനിച്ചു. കുത്തിവയ്പ് എടുക്കുന്നവർക്ക് പാത്രങ്ങൾ പോലുള്ള സമ്മാനങ്ങളാണ് അദ്ദേഹം നൽകിയത്. സ്വന്തം പോക്കറ്റിൽ നിന്നാണ് സമ്മാനങ്ങൾക്കായി പണം ചെലവഴിച്ചതെന്ന് തമ്പിദുരൈ പറയുന്നു.

    കോവിഡ് -19 രണ്ടാം തരംഗത്തിന്റെ കുതിച്ചുചാട്ടത്തിനിടയിൽ, ഗ്രാമത്തിൽ ഞായറാഴ്ച ഒരു വാക്സിനേഷൻ ഡ്രൈവും ആരംഭിച്ചിരുന്നു. സമ്മാനം പ്രഖ്യാപിച്ചതോടെ ധാരാളം ഗ്രാമവാസികൾ അവരുടെ വാക്സിൻ ഷോട്ടുകൾ എടുക്കാൻ ആവേശത്തോടെ രംഗത്തെത്തി.

    കേരളത്തിൽ വീണ്ടും വാക്‌സിൻ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കോവിഷീൽഡ് വാക്‌സിൻ പൂർണമായി തീർന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് ഇനി ബാക്കിയുള്ളത് 1.4 ലക്ഷം ഡോസ് വാക്‌സിൻ മാത്രമാണ്. എല്ലാ ജില്ലകളിലും കുറഞ്ഞ തോതിൽ കോവാക്‌സിനാണ് ബാക്കിയുള്ളത്. അതേസമയം എത്രയും വേഗം കൂടുതൽ വാക്‌സിൻ എത്തിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വാക്‌സിൻ എപ്പോഴാണ് സംസ്ഥാനത്ത് എത്തുക എന്നത് സംബന്ധിച്ച് ഇതുവരെ ഒരു അറിയയിപ്പും ഉണ്ടായിട്ടില്ല. കോവാക്‌സിൻ സ്വീകരിക്കാൻ ആശങ്കയുടെ ആവശ്യമില്ല. രണ്ടു വാക്‌സിനും ഒരുപോലെ ഫലപ്രദമാണെന്നും മന്ത്രി പറഞ്ഞു.
    Published by:Karthika M
    First published:
    )}