നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • സാമ്പത്തിക സംവരണ ബില്ലിനെ എതിര്‍ത്തത് മൂന്നുപേര്‍ മാത്രം

  സാമ്പത്തിക സംവരണ ബില്ലിനെ എതിര്‍ത്തത് മൂന്നുപേര്‍ മാത്രം

  • Last Updated :
  • Share this:
   ന്യൂഡല്‍ഹി: മുന്നാക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്ന ബില്‍ ലോക്സഭയില്‍ വോട്ടിനിട്ടപ്പോള്‍ എതിര്‍ത്തത് മൂന്നുപേര്‍ മാത്രം. 323 പേര്‍ അനുകൂലിച്ച ബില്ലിനെയാണ് മൂന്നു പേര്‍ ലോക്സഭയില്‍ എതിര്‍ത്തത്. മുസ്‌ലിം ലീഗിലെ ഇടി മുഹമ്മദ് ബഷീര്‍, പികെ കുഞ്ഞാലിക്കുട്ടി, എഐഎം നേതാവ് അസദുദീന്‍ ഒവൈസി എന്നിവരായിരുന്നു ബില്ലിനെതിരെ വോട്ടു ചെയ്തത്.

   കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെയുള്ളവര്‍ ബില്ലിനെ പിന്തുണച്ച് വോട്ടുചെയ്തു. ലോക്‌സഭയില്‍ ബില്‍ ചര്‍ച്ച ചെയ്തപ്പോളും മുസ്‌ലിം ലീഗ് അംഗം കുഞ്ഞാലിക്കുട്ടി ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് അണ്ണാ ഡിഎംകെ ലോക്‌സഭയില്‍ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു. വോട്ടെടുപ്പില്‍ നിന്ന് അണ്ണാ ഡിഎംകെ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

   Also Read:  BREAKING: സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭയില്‍ പാസായി

   ചര്‍ച്ചയില്‍ ബില്ലിനെതിരെ വാദങ്ങള്‍ ഉന്നയിച്ച ശേഷമായിരുന്നു കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ അനുകൂലിച്ച് വോട്ടുചെയ്തത്. ഇന്ത്യന്‍ ജനാധിപത്യത്തെ കശാപ്പുചെയ്യുന്നതാണ് സംവരണ ബില്ലെന്ന് കെ വി തോമസ് എംപി പറഞ്ഞിരുന്നു. ബില്‍ മനസ്സിലാക്കാന്‍ പോലും സമയം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

   Dont Miss: എതിര്‍പ്പില്ലെന്ന് സിപിഎം, പിന്‍വലിക്കണമെന്ന് ലീഗ്; പാര്‍ട്ടികളുടെ പ്രതികരണം

   സാമൂഹ്യ ക്ഷേമമന്ത്രി തവര്‍ ചന്ദ് ഗലോട്ടായിരുന്നു ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊള്ളിച്ചുള്ള വികസനത്തിന്റെ ഭാഗമായാണ് ബില്‍ കൊണ്ടു വരുന്നതെന്നായിരുന്നു ചന്ദ് ഗലോട്ട് പറഞ്ഞത്. സംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതി സുപ്രീംകോടതിക്ക് റദ്ദാക്കാന്‍ കഴിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ പ്രഖ്യാപിച്ചു. നാളെ ബില്‍ രാജ്യസഭയുടെ പരിഗണനയ്ക്ക് വിടും.

   First published: