ഈ ക്ഷേത്രത്തിൽ ആർത്തവകാലത്തും സ്ത്രീകൾ തന്നെയാണ് പൂജ നടത്തുന്നത്
ഈ ക്ഷേത്രത്തിൽ ആർത്തവകാലത്തും സ്ത്രീകൾ തന്നെയാണ് പൂജ നടത്തുന്നത്
സ്ത്രീകളും പുരുഷൻമാരും മാ ലിംഗ ഭൈരവി ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ എത്താറുണ്ട്. എന്നാൽ, സ്ത്രീകൾക്ക് മാത്രമാണ് ശ്രീകോവിലിൽ കയറി ആരാധന നടത്താൻ അവകാശമുള്ളത്.
കോയമ്പത്തൂർ: ഇത്തരത്തിലൊരു ക്ഷേത്രം ഇന്ത്യയിൽ തന്നെ ഒന്ന് മാത്രമേയുള്ളൂ. കോയമ്പത്തൂരിലെ 'മാ ലിംഗ ഭൈരവി' ക്ഷേത്രത്തിലാണ് സ്ത്രീകൾ പൂജ നടത്തുന്നത്. ആർത്തവകാലത്ത് സ്ത്രീകളെ മാറ്റി നിർത്തുന്ന പതിവൊന്നുമില്ല. ആർത്തവമുള്ള സമയത്തും പൂജ നടത്തുന്ന സ്ത്രീകൾ പൂജകൾ തുടരും.
നഗരത്തിലെ സദ് ഗുരു ജഗ്ഗി വാസുദേവ് ആശ്രമത്തിലാണ് മാ ലിംഗാ ഭൈരവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ക്ഷേത്രത്തിനുള്ളിലെ ശ്രീകോവിലിൽ പ്രവേശിക്കാനും സ്ത്രീകൾക്ക് അനുമതി നൽകുന്നു.
'സദ്ഗുരുവിന്‍റേതാണ് പൂർണമായും ഈ ആശയം. ക്ഷേത്രത്തിൽ സ്ത്രീകൾ പൂജയും കർമങ്ങളും നടത്തണമെന്നുള്ളത് അദ്ദേഹത്തിന്‍റെ ആഗ്രഹമായിരുന്നു' - ഉപാഷിക മായിൽ ഒരാളായ നിർമല എ എൻ ഐയോട് പറഞ്ഞു.
സ്ത്രീകളും പുരുഷൻമാരും മാ ലിംഗ ഭൈരവി ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ എത്താറുണ്ട്. എന്നാൽ, സ്ത്രീകൾക്ക് മാത്രമാണ് ശ്രീകോവിലിൽ കയറി ആരാധന നടത്താൻ അവകാശമുള്ളത്. വനിത സന്യാസിനികൾക്കും ഭക്തകൾക്കും ആർത്തവകാലത്തും ക്ഷേത്രത്തിനകത്ത് പ്രവേശിക്കാം.
രാജ്യത്ത് മിക്കയിടങ്ങളിലും ഹൈന്ദവവിശ്വാസം അനുസരിച്ച് ആർത്തവകാലം അശുദ്ധമായാണ് കരുതപ്പെടുന്നത്. ആർത്തവകാലത്ത് ആരാധന നടത്തുന്നതിനും വിശുദ്ധ ഗ്രന്ഥങ്ങളിൽ സ്പർശിക്കുന്നതിനും മിക്കയിടത്തും സ്ത്രീകൾക്ക് വിലക്കുണ്ട്. എന്നാൽ, ഇതിനെയെല്ലാം മറികടക്കുന്ന ഒരു പോസിറ്റീവ് സന്ദേശമാണ് ഈ ക്ഷേത്രം നൽകുന്നത്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.