ഊട്ടി: സ്കൂളിൽ വിതരണത്തിനെത്തിച്ച അയേൺ ഫോളിക് ആസിഡ് ഗുളികകൾ കൂട്ടുകാരുമായി പന്തയം വെച്ച് മത്സരിച്ചു കഴിച്ച് വിദ്യാർത്ഥിനി മരിച്ചു. ഊട്ടി കാന്തലിലെ ഉറുദു സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജയനബ ഫാത്തിമ (13) ആണ് മരിച്ചത്. മൂന്ന് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏറ്റവും കൂടുതൽ ആരാണ് കഴിക്കുക എന്ന് പന്തയം വെച്ചായിരുന്നു ഗുളികകൾ കഴിച്ചത്. 45 ഗുളികയാണ് ജയനബ ഒന്നിച്ച് കഴിച്ചത്. ഗുളികകൾ കഴിച്ച് അബോധാവസ്ഥയിലായ കുട്ടികളെ കോയമ്പത്തൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധചികിത്സയ്ക്കായി ചെന്നൈയ്ക്കു കൊണ്ടുപോകുമ്പോഴായിരുന്നു മരണം.
Also Read- ‘അണ്ണാദുരൈയും കരുണാനിധിയും ദ്രാവിഡ രാഷ്ട്രീയം പയറ്റിയത് ഇസ്ലാമിനെ പഠിച്ച്’: സ്റ്റാലിൻ
സംഭവത്തിൽ ഹെഡ്മാസ്റ്റർ ഉൾപ്പെടെ നാലുപേരെ സസ്പെൻഡ് ചെയ്തു. ഹെഡ്മാസ്റ്റർ മുഹമ്മദ് അമീൻ, അധ്യാപിക കലൈവാണി, ആരോഗ്യവകുപ്പ് ജീവനക്കാരായ നാഗമണി, ജയലക്ഷ്മി എന്നിവരെയാണു സസ്പെൻഡ് ചെയ്തത്. കുട്ടികളിലെ വിളർച്ച ഒഴിവാക്കുന്നതിനു സർക്കാർ സൗജന്യമായി സ്കൂളുകൾ വഴി വിതരണം ചെയ്യുന്നതാണു ഗുളികകൾ. ഹെഡ്മാസ്റ്ററുടെ മുറിയിൽ നിന്ന് ഇവ കുട്ടികളുടെ കയ്യിലെത്തിയതിനെപ്പറ്റി അന്വേഷണം നടക്കുന്നുണ്ട്.
രണ്ട് ആൺകുട്ടികളും ഗുളികകൾ കഴിച്ചിരുന്നു. രണ്ടോ മൂന്നോ ഗുളികൾ വീതമാണ് കഴിച്ചത്. അതിനാൽ ആരോഗ്യപ്രശ്നങ്ങളുണ്ടായില്ല. മരിച്ച കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മൂന്നു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.