നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഇതുവരെ ഓടിച്ചത് 1595 ശ്രമിക് തീവണ്ടികൾ; 21 ലക്ഷത്തിലേറെ പേരെ തിരികെ എത്തിച്ചു: റെയിൽവെ

  ഇതുവരെ ഓടിച്ചത് 1595 ശ്രമിക് തീവണ്ടികൾ; 21 ലക്ഷത്തിലേറെ പേരെ തിരികെ എത്തിച്ചു: റെയിൽവെ

  കേരളം, ആന്ധ്രാപ്രദേശ്, ബിഹാർ, ഡൽഹി, ഗോവ, ഹരിയാന, ജാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തർപ്രദേശ്, രാജസ്ഥാൻ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രത്യേക തീവണ്ടികൾ സർവ്വീസ് നടത്തിയത്.

  train

  train

  • Share this:
   ന്യൂഡൽഹി: മെയ് ഒന്നു മുതല്‍ ഇതുവരെ 1595 ശ്രമിക് സ്പെഷ്യൽ ട്രെയിനുകൾ ഓടിച്ചതായി ഇന്ത്യൻ റെയിൽവെ. ലോക്ക്ഡൗൺ പ്രതിസന്ധിയിൽ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ 21 ലക്ഷത്തിലേറെ യാത്രക്കാരെ നാട്ടിൽ തിരിച്ചെത്തിച്ചതായി റെയിൽവെ. ചൊവ്വാഴ്ച വരെയുള്ള കണക്കുപ്രകാരം 1595 പ്രത്യേക തീവണ്ടികളിലായാണ് ഇത്രയധികം ആളുകളെ തിരിച്ചെത്തിച്ചതെന്നും റെയിൽവെ അറിയിച്ചു.

   കേരളം, ആന്ധ്രാപ്രദേശ്, ബിഹാർ, ഡൽഹി, ഗോവ, ഹരിയാന, ജാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തർപ്രദേശ്, രാജസ്ഥാൻ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രത്യേക തീവണ്ടികൾ സർവ്വീസ് നടത്തിയത്. ലോക്ക്ഡൗണിൽ വിവിധ ഇടങ്ങളിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികൾ, വിദ്യാർഥികൾ, വിനോദ സഞ്ചാരികൾ എന്നിവരെ തിരിച്ചെത്തിക്കാൻ മേയ് ആദ്യവാരം മുതലാണ് പ്രത്യേക തീവണ്ടികൾ റെയിൽവേ അനുവദിച്ചിരുന്നത്.

   You may also like:മഞ്ഞപ്പടയ്ക്കൊപ്പം ഇനി ജിംഗനില്ലേ? സന്ദേശ് ജിംഗൻ കേരളാ ബ്ലാസ്റ്റേഴ്സ് വിടുന്നതായി റിപ്പോർട്ട്
   [PHOTO]
   ട്വിലൈറ്റ് താരം ഗ്രിഗറി തൈറീ ബോയ്സിയും കാമുകിയും വീടിനുള്ളിൽ മരിച്ച നിലയിൽ [NEWS]"LockDownനിയന്ത്രണങ്ങൾ ലംഘിച്ചയാളെ അറസ്റ്റ് ചെയ്തു; പ്രദേശവാസികൾ പൊലീസിനെ ആക്രമിച്ചു
   [PHOTO]

   അതേസമയം ശ്രമിക് തീവണ്ടി അനുവദിക്കാൻ സംസ്ഥാനങ്ങളുടെ സമ്മതം ആവശ്യമാണെന്ന മുൻനിർദേശം ഒഴിവാക്കി പരിഷ്കരിച്ച പുതിയ മാർഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയിരുന്നു. ഇതോടെ സംസ്ഥാനങ്ങളുടെ അനുമതി ഇല്ലാതെതന്നെ കേന്ദ്രത്തിന് ശ്രമിക് തീവണ്ടികളുടെ കാര്യത്തിൽ തീരുമാനമെടുക്കാം. കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ കൂടുതൽ തീവണ്ടികൾ സർവീസ് നടത്തണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
   First published:
   )}