• HOME
  • »
  • NEWS
  • »
  • india
  • »
  • Operation Ganga| എട്ടാമത്തെ വിമാനം ഇന്ത്യയിലെത്തി; 198 പേരുമായി വിമാനം ഡൽഹിയിൽ എത്തി

Operation Ganga| എട്ടാമത്തെ വിമാനം ഇന്ത്യയിലെത്തി; 198 പേരുമായി വിമാനം ഡൽഹിയിൽ എത്തി

റൊമേനിയയിലെ ബുകാറെസ്റ്റിൽ നിന്നും 198 പേരെയാണ് തിരികെ എത്തിച്ചത്.

image: ANI

image: ANI

  • Share this:
    ന്യൂഡൽഹി: യുക്രെയിനിലെ യുദ്ധഭൂമിയിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി എട്ടാമത്തെ വിമാനം ഡൽഹിയിലെത്തി. യുക്രെയ്ൻ രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗ (Operation Ganga)പദ്ധതിയുടെ വിമാനമാണ് എത്തിയത്. റൊമേനിയയിലെ ബുകാറെസ്റ്റിൽ നിന്നും 198 പേരെയാണ് തിരികെ എത്തിച്ചത്.
    Also Read-ഖാർക്കിവിൽ റഷ്യയുടെ ഷെല്ലാക്രമണം; ആക്രമിക്കപ്പെട്ടത് യുക്രെയിനിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്ന്

    തിരിച്ചെത്തിയവരെ കേന്ദ്രമന്ത്രി ആർ.കെ. സിംഗിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇന്ന് രാവിലെ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഏഴാമത്തെ വിമാനവും എത്തിയിരുന്നു. റൊമേനിയയിലെ ബുകാറെസ്റ്റിൽ നിന്നും 218 പേരുമായാണ് വിമാനം എത്തിയത്. കേന്ദ്രമന്ത്രി നാരായണ്‍ റാണെയാണ് യാത്രക്കാരെ മുംബൈ വിമാനത്താവളത്തില്‍ സ്വീകരിച്ചത്.


    യുക്രെയിനിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും തിരികെ കൊണ്ടുവരാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര മന്ത്രി ആർകെ സിംഗ് പറഞ്ഞു. ഇതിനു വേണ്ടി മാത്രം നാല് മന്ത്രിമാരെ കേന്ദ്രസർക്കാർ നിയോഗിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനങ്ങളുടെയും വൈദ്യുതി മന്ത്രാലയത്തിന്റേയും ഹെൽപ്പ് ഡസ്കുകളും പ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് എന്ത് സഹായവും നൽകുമെന്നും മന്ത്രി പറഞ്ഞു.


    യുക്രെയിന് നേരെയുള്ള ആക്രമണം റഷ്യ രൂക്ഷമാക്കിയ സാഹചര്യത്തിൽ ലോകരാജ്യങ്ങളും രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. ഇന്ത്യൻ പൗരന്മാരോട് എത്രയും വേഗം കീവ് വിടാൻ ഇന്ത്യൻ എംബസി നിർദേശം നൽകിയിട്ടുണ്ട്. ലഭ്യമായ ട്രെയിനുകളിലൂടെയോ മറ്റേതെങ്കിലും മാർഗങ്ങളിലൂടെയോ ഉടനടി നഗരം വിടാനാണ് എംബസിയുടെ നിർദേശം.


    എംബസിയുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കാനും സുരക്ഷിതമായി കീവ് വിടാനും യുക്രെയിനിലെ മലയാളികളോട് മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടു.
    Published by:Naseeba TC
    First published: