നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Operation Red Flag | മയക്കുമരുന്ന് ഭീഷണി തടയാൻ നൂറ് ദിവസത്തെ കർമ്മ പദ്ധതിയുമായി പഞ്ചാബ് സര്‍ക്കാര്‍

  Operation Red Flag | മയക്കുമരുന്ന് ഭീഷണി തടയാൻ നൂറ് ദിവസത്തെ കർമ്മ പദ്ധതിയുമായി പഞ്ചാബ് സര്‍ക്കാര്‍

  മഹാവിസ്‌ഫോടന പ്രോഗ്രാം (Big Bang Programme) എന്നാണ് പദ്ധതിയെ അധികൃതർ വിശേഷിപ്പിച്ചിരിക്കുന്നത്.

  News18

  News18

  • Share this:
   2017 ലെ തെരഞ്ഞെടുപ്പിന് ശേഷം പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഗുഡ്ക സാഹിബ് കീര്‍ത്തനം (സിഖ് വിശുദ്ധ ശ്ലോകം) ചൊല്ലി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഉറപ്പിച്ച് പറഞ്ഞത് മന്ത്രിസഭ രൂപീകരിച്ച് നാലാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്തെ മയക്കുമരുന്ന് പ്രശ്‌നം അവസാനിപ്പിക്കുമെന്നാണ്. ഇത് ഉയര്‍ത്തികാട്ടി നിരന്തരമായി ശക്തമായ വിമര്‍ശനങ്ങളായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയിരുന്നത്. ഇപ്പോള്‍, പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മയക്കുമരുന്ന് ഭീഷണിക്കെതിരായി '100 ദിവസത്തെ യുദ്ധം' ആസൂത്രണം ചെയ്യുകയാണ്. മഹാവിസ്‌ഫോടന പ്രോഗ്രാം (Big Bang Programme) എന്നാണ് പദ്ധതിയെ അധികൃതർ വിശേഷിപ്പിച്ചിരിക്കുന്നത്.

   ഓഗസ്റ്റ് 27 ന് നടന്ന പഞ്ചാബ് ലഹരി വിരുദ്ധ പ്രചരണ യോഗത്തിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി, 'ബിഗ് ബാങ് പ്രോഗ്രാമിന്' കീഴില്‍ സംസ്ഥാന പോലീസ് മേധാവിക്ക് 'ഓപ്പറേഷന്‍ റെഡ് ഫ്‌ളാഗ്' എന്ന പേരില്‍ നടപടികള്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുരേഷ് കുമാര്‍ നിര്‍ദ്ദേശം നല്‍കി. പദ്ധതിയുടെ കീഴില്‍ സംസ്ഥാനത്തെ മയക്കുമരുന്ന് ഭീഷണി ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങളെപോലീസ് വകുപ്പ് 'റെഡ് ഫ്‌ളാഗ്' വിഭാഗത്തില്‍ അടയാളപ്പെടുത്തും. തുടര്‍ന്ന് 100 ദിവസത്തിനുള്ളില്‍ ഈ പ്രദേശങ്ങളെ മയക്കുമരുന്ന് വിമുക്തമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യും.

   ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, മയക്കുമരുന്നുകള്‍ക്കെതിരായ സംസ്ഥാനത്തിന്റെ ‘യുദ്ധം’ ഫലപ്രദമായി ഉന്നതിയിലെത്തിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്. ബിഗ് ബാങ് പ്രോഗ്രാമിന്റെ വിശാലമായ രൂപരേഖകളിൽ പൊതുജനങ്ങളിൽ ബോധവത്കരണ നൽകാനും പദ്ധതിയുണ്ട്. പഞ്ചാബ് അഡീഷണല്‍ ചീഫ് സെക്രട്ടറി (ഹോം), ഡിജിപി, എഡിജിപി, മയക്കുമരുന്ന് വിരുദ്ധ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് ചീഫ് എന്നിവരടങ്ങിയ ഒരു പാനല്‍ മുഖ്യമന്ത്രിക്ക് ബിഗ് ബാങ് പ്രോഗ്രാം സംബന്ധിച്ച ഒരു നിര്‍ദ്ദേശം സമര്‍പ്പിക്കും.

   സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് ആറുമാസം പോലുമില്ലാത്ത സമയത്താണ് ഈ പദ്ധതി ആരംഭിക്കാനുള്ള നീക്കം. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് നല്‍കിയ വാഗ്ദാനത്തിന് എതിരെയുള്ള പ്രതിപക്ഷ വിമര്‍ശനകള്‍ക്ക് പുറമെ ഈ വിഷയത്തില്‍ അദ്ദേഹത്തിന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടായിരുന്നു. ഭരിക്കുന്ന പാര്‍ട്ടിയുടെ 'നിഷ്‌ക്രിയത്വത്തെയും' മയക്കുമരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരായ ശിക്ഷകള്‍ ഇളവ് നല്‍കിയതിനെയും കോണ്‍ഗ്രസിന്റെ സംസ്ഥാന തലവന്‍ നവജ്യോത് സിംഗ് സിദ്ദു ചോദ്യം ചെയ്തിരുന്നു. മയക്കുമരുന്ന് സംബന്ധിച്ച എസ്ടിഎഫ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരസ്യപ്പെടുത്തണമെന്നും സിദ്ദു ആവശ്യപ്പെട്ടിട്ടുണ്ട്.

   മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ത്രൈമാസ റിപ്പോര്‍ട്ട് അനുസരിച്ച് (ജൂണ്‍ അവസാനത്തെ), സംസ്ഥാനത്തെ 16,117 ഗ്രാമങ്ങളിലും വാര്‍ഡുകളിലും, 3,967 പേര്‍ മാത്രമാണ് മയക്കുമരുന്ന് വിമുക്തര്‍, അതായത് 24.6 ശതമാനം മാത്രം. 15 ജില്ലകളിലും പോലീസ് ജില്ലകളിലും മൊത്തം 28 ല്‍ 20 ശതമാനത്തില്‍ താഴെ ഗ്രാമങ്ങളും വാര്‍ഡുകളും ലഹരി വിമുക്തമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ പാട്യാലയും ഇതില്‍ ഉള്‍പ്പെടുന്നു. അവിടുത്തെ 1,208 ഗ്രാമങ്ങളും വാര്‍ഡുകളിലുമായി 203 പ്രദേശങ്ങള്‍ മയക്കുമരുന്ന് രഹിതമായി തരംതിരിച്ചിട്ടുണ്ട്. പട്യാലയില്‍ 16.8 ശതമാനമാണ് വിമുക്തി നേടിയവര്‍.

   അകാലി വിഭാഗത്തിന്റെ സ്വാധീന മേഖലയായ മുക്തസര്‍ ജില്ലയിലെ മൊത്തം 310 ഗ്രാമങ്ങളിലും വാര്‍ഡുകളിലും 49 എണ്ണം മാത്രമാണ് റിപ്പോര്‍ട്ട് പ്രകാരം മയക്കുമരുന്ന് വിമുക്തമായത്, ഇത് മൊത്തം 15.8 ശതമാനമാണ്. മുന്‍ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ പ്രതിനിധീകരിക്കുന്ന ലംബി മണ്ഡലവും മുക്തസര്‍ ജില്ലയില്‍ ഉള്‍പ്പെടുന്നു. അമൃത്സര്‍ പോലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള 110 സ്ഥലങ്ങളില്‍ മയക്കുമരുന്ന് വിമുക്തമല്ല. ഹോഷിയാര്‍പൂരിലെ 1,916 സ്ഥലങ്ങളില്‍ 46 എണ്ണം (2.4 ശതമാനം); ഫിറോസ്പുരില്‍ 816 ല്‍ 25 (3.06 ശതമാനം); കൂടാതെ റോപ്പറിലെ 764ല്‍ 59 എണ്ണവും (7.7 ശതമാനം) മയക്കുമരുന്ന് രഹിതമാണ്.

   പരമാവധി മയക്കുമരുന്ന് വിമുക്ത ഗ്രാമങ്ങള്‍ ഉള്ളത് മൊഗ ജില്ലയിലാണ് (മൊത്തം 443 ല്‍ 432 എണ്ണം, ഇത് 97.5 ശതമാനമായി) തുടര്‍ന്ന് ഫാസില്‍ക്ക (549 ല്‍ 500 എണ്ണം ഇത് 91.07 ശതമാനം) ജില്ലായാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
   Published by:Sarath Mohanan
   First published:
   )}