'ഡൽഹിയിൽ കലാപമുണ്ടാക്കിയത് പ്രതിപക്ഷ പാർട്ടികൾ'; അമിത്ഷാ

70 വർഷത്തോളമായി പരിഹരിക്കപ്പെടാതിരുന്ന നിരവധി പ്രശ്നങ്ങൾ മോദി സർക്കാർ പരിഹരിച്ചെന്നും അമിത് ഷാ പറഞ്ഞു.

News18 Malayalam | news18-malayalam
Updated: February 28, 2020, 7:15 PM IST
'ഡൽഹിയിൽ കലാപമുണ്ടാക്കിയത് പ്രതിപക്ഷ പാർട്ടികൾ'; അമിത്ഷാ
അമിത് ഷാ
  • Share this:
ഭുവനേശ്വര്‍: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ഡല്‍ഹി കലാപമുണ്ടാക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത് പ്രതിപക്ഷ പാര്‍ട്ടികളാണെന്ന ആരോപണവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ.

ജനങ്ങളെ തെറ്റിദ്ധരപ്പിച്ചവരോട് പൗരത്വ ഭേദഗതി നിയമത്തിലെ ഏത് വകുപ്പാണ് പൗരത്വം ഇല്ലാതാക്കുന്നതെന്ന് വിശദീകരിക്കാൻ ജനങ്ങള്‍ ആവശ്യപ്പെടണം. "സി.എ.എ.യിലൂടെ മുസ്ലീംകൾക്ക് പൗരത്വം നഷ്ടപ്പെടുമെന്ന വസ്തുതാ വിരുദ്ധമായപ്രചരണമാണ് പ്രതിപക്ഷം നടത്തുന്നത്. അവര്‌‍ ജനങ്ങളെ കലാപത്തിനു പ്രേരിപ്പിക്കുകയാണ്." - അമിത് ഷാ കുറ്റപ്പെടുത്തി.

പുതിയ നിയമം അനുസരിച്ച് മുസ്ലീകൾക്ക് പൗരത്വം നഷ്ടമാകില്ലെന്നും അമിത് ഷാ പറഞ്ഞു. 70 വർഷത്തോളമായി പരിഹരിക്കപ്പെടാതിരുന്ന നിരവധി പ്രശ്നങ്ങൾ മോദി സർക്കാർ പരിഹരിച്ചെന്നും അമിത് ഷാ പറഞ്ഞു.

ഒഡിഷയില്‍ നടന്ന റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

Also Read ഡൽഹി കത്തുമ്പോൾ അമിത് ഷാ എവിടെയാണെന്ന് ശിവസേന

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 28, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍