ന്യൂഡൽഹി: വോട്ടിങ് യന്ത്രത്തിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അൻപത് ശതമാനം വി വി പാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന് പ്രതിപക്ഷ പാർട്ടികൾ. വോട്ട് വ്യത്യാസം അഞ്ച് ശതമാനത്തിൽ കുറവെങ്കിൽ മുഴുവന്‍ വി വി പാറ്റ് സ്ലിപ്പുകളും എണ്ണണമെന്നും പ്രതിപക്ഷപാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനോടാവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിന്റേയും ഇവിഎം ഹാക്കിങ് വെളിപ്പെടുത്തലിന്റെയും പശ്ചാത്തലത്തിലാണ് പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ 50 ശതമാനം വിവി പാറ്റ് സ്ലിപ്പുകള്‍ എണ്ണണം, ജയിച്ച സ്ഥാനാർത്ഥിയും എതിരാളിയും തമ്മിലെ വോട്ട് വ്യത്യാസം അഞ്ച് ശതമാനത്തിൽ കുറവെങ്കിൽ മണ്ഡലത്തിലെ എല്ലാ ബൂത്തിലെയും മുഴുവന്‍ സ്ലിപ്പുകളും എണ്ണണം, ഇ വി എമ്മിലെയും വി വി പാറ്റ് മെഷീനിലെയും വോട്ടുകളിൽ വ്യത്യാസം ഉണ്ടെങ്കിൽ വി വി പാറ്റ് സ്ലിപ്പുകളുടെ എണ്ണം അന്തിമമായി പരിഗണിക്കണം തുടങ്ങിയ ആവശ്യങ്ങൾ പാർട്ടികൾ മുന്നോട്ട് വച്ചു.
സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് നടന്നപ്പോൾ പലയിടങ്ങളിലും വോട്ടിംഗ് യന്ത്രം പ്രവർത്തിച്ചില്ല.വോട്ടെണ്ണൽ സമയത്ത് യന്ത്രങ്ങൾ തകരാറിലായി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഓഡിറ്റ് ചെയ്യാൻ വ്യവസ്ഥയില്ല തുടങ്ങിയ കാര്യങ്ങളും പാർട്ടികൾ ചൂണ്ടിക്കാട്ടി. 22 പ്രതിപക്ഷ പാർട്ടികളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. 70 ശതമാനം വോട്ടർമാരെ പ്രതിനിധീകരിക്കുന്ന തങ്ങളുടെ ആവശ്യം പരിഗണിക്കണം എന്നും പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.