നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Oral sex| പ്രായപൂര്‍ത്തിയാകാത്തവരുമായി ഓറല്‍ സെക്‌സ് കടുത്ത ലൈംഗിക പീഡനമല്ലെന്ന് അലഹബാദ് ഹൈക്കോടതി

  Oral sex| പ്രായപൂര്‍ത്തിയാകാത്തവരുമായി ഓറല്‍ സെക്‌സ് കടുത്ത ലൈംഗിക പീഡനമല്ലെന്ന് അലഹബാദ് ഹൈക്കോടതി

  പത്തുവയസുള്ള കുട്ടിയെ ബലംപ്രയോഗിച്ച് ഓറല്‍ സെക്‌സ് ചെയ്യിച്ച കേസില്‍ പ്രതിയുടെ അപ്പീല്‍ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

  അലഹബാദ് ഹൈക്കോടതി

  അലഹബാദ് ഹൈക്കോടതി

  • Share this:
   പ്രായപൂർത്തിയാകാത്തയാളെ (Minor) ഓറൽ സെക്സിന് (Oral Sex) വിധേയമാക്കുന്നത് കടുത്ത ലൈംഗിക പീഡന കുറ്റമായി (Aggravated Penetrative Sexual Assault)കണക്കാക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി (Allahabad High Court). ബലപ്രയോഗത്തിലൂടെയാണെങ്കിലും  ഓറല്‍ സെക്‌സിനെ കടുത്ത ലൈംഗികപീഡനക്കുറ്റമായി പരിഗണിക്കാനാകില്ലെന്നാണ് സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് അനിൽ കുമാർ ഓജ (Justice Anil Kumar Ojha) വ്യക്തമാക്കിയത്. പത്തുവയസുള്ള കുട്ടിയെ ബലംപ്രയോഗിച്ച് ഓറല്‍ സെക്‌സ് ചെയ്യിച്ച കേസില്‍ പ്രതിയുടെ അപ്പീല്‍ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

   Also Read- സ്റ്റേഷനിലെത്തിയ പരാതിക്കാരിയെ വിളിച്ചത് 'വേശ്യ'യെന്ന്; ഉത്രക്കേസിൽ വകുപ്പുതല അന്വേഷണം; ആലുവ സിഐക്കെതിരെ മുൻപും നടപടി

   കേസില്‍ 10 വര്‍ഷം ശിക്ഷ വിധിച്ചയാളുടെ ശിക്ഷാകാലാവധി ഏഴാക്കി കുറക്കുകയും ചെയ്തു. പോക്‌സോ നിയമം (POCSO Act) സെക്ഷന്‍ നാല് പ്രകാരം ഓറല്‍ സെക്‌സ് പെനട്രേറ്റീവ് ലൈംഗിക പീഡനത്തില്‍ ഉള്‍പ്പെടുത്തുമെങ്കിലും സെക്ഷന്‍ ആറ് പ്രകാരം ശിക്ഷ വിധിക്കാവുന്ന ഗുരുതരമായ പെനട്രേറ്റീവ് ലൈംഗിക പീഡനമായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഝാന്‍സി കോടതി ശിക്ഷിച്ച സോനു കുശ്വാഹ എന്നയാളാണ് കീഴ് ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

   Also Read- 'പപ്പാ സോറി, എന്നോട് ക്ഷമിക്കണം; നിങ്ങള്‍ പറഞ്ഞതാണ് ശരി, അവന്‍ ശരിയല്ല': ഗാർഹിക പീഡനത്തിൽ ജീവനൊടുക്കിയ യുവതിയുടെ കുറിപ്പ്

   പോക്‌സോ സെക്ഷന്‍ 6 നിയമപ്രകാരം പ്രതിയുടേത് പെനട്രേറ്റീവ് ലൈംഗിക പീഡനമാണെന്നും ഝാന്‍സി കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. സംഭവം പുറത്ത് പറയാതിരിക്കാന്‍ 20 രൂപയാണ് പ്രതി കുട്ടിക്ക് നല്‍കിയത്. പുറത്ത് പറഞ്ഞാല്‍ കുട്ടിയെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പോക്‌സോ സെക്ഷന്‍ അഞ്ച്, ആറ് പ്രകാരം ഓറല്‍ സെക്‌സ് ഗുരുതരമായ പെനട്രേറ്റീവ് ലൈംഗിക പീഡനമല്ലെന്ന് കോടതി വ്യക്തമാക്കി. അതുകൊണ്ട് തന്നെ സെക്ഷന്‍ ആറ് പ്രകാരമല്ല, സെക്ഷന്‍ നാല് പ്രകാരമാണ് ശിക്ഷ നിര്‍ണയിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

   English Summary: Oral sex with a minor is not aggravated sexual assault and only a “lesser” offence, the Allahabad High Court has concluded in a judgment. “Putting penis into mouth does not fall in the category of aggravated sexual assault or sexual assault. It comes into category of penetrative sexual assault which is punishable under Section 4 of POCSO Act,” a Single Judge Bench of Justice Anil Kumar Ojha of the High Court has concluded in a recent judgment. The Bench has reduced the sentence of the convict.
   Published by:Rajesh V
   First published:
   )}