• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ ടീമിന് ഓറഞ്ച് ജഴ്സി; കാവിവൽക്കരണമെന്ന് കോൺഗ്രസ്, എസ് പി എംഎൽഎമാർ

ഓറഞ്ച് ധൈര്യത്തിന്റെയും വിജയത്തിന്റെയും നിറമെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവലെ

news18
Updated: June 26, 2019, 11:16 PM IST
ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ ടീമിന് ഓറഞ്ച് ജഴ്സി; കാവിവൽക്കരണമെന്ന് കോൺഗ്രസ്, എസ് പി എംഎൽഎമാർ
ഓറഞ്ച് ധൈര്യത്തിന്റെയും വിജയത്തിന്റെയും നിറമെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവലെ
news18
Updated: June 26, 2019, 11:16 PM IST
ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റില്‍ ഈ മാസം 30ന് ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യൻ ടീം ഓറഞ്ച് ജഴ്‌സി ധരിക്കുന്നതിനെതിരെ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ രംഗത്ത്. ജഴ്‌സിയുടെ നിറം ഓറഞ്ചായി തെരഞ്ഞെടുത്തതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്നും കാവിവൽക്കരണമാണിതെന്നും എംഎല്‍എമാര്‍ ആരോപിച്ചു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എ നസീം ഖാന്‍, സമാജ് വാദി പാര്‍ട്ടി എംഎല്‍എ അബു അസിം അസ്മി എന്നിവരാണ് ജഴ്‌സിയുടെ നിറം ഓറഞ്ചാക്കിയതിനെ അപലപിച്ച് രംഗത്തെത്തിയത്.

കേന്ദ്ര സര്‍ക്കാരാണ് ജഴ്സി തെരഞ്ഞെടുത്തതിന് പിന്നിലെന്നാണ് എംഎൽഎമാരുടെ ആരോപണം. കാവിവത്കരണത്തിന്റെ ഭാഗമായിട്ടാണ് ഇതെന്നും അബു അസിം അസ്മി ആരോപിച്ചു. ഇന്ത്യയുടെ ത്രിവർണത്തില്‍ നിന്ന് എന്ത് കൊണ്ടാണ് ഓറഞ്ച് മാത്രം തെരഞ്ഞെടുത്തതെന്നും അസ്മി ചോദിച്ചു. മോദി സര്‍ക്കാര്‍ കാവി രാഷ്ട്രീയം കളിക്കുന്നതിന്റെ ഭാഗമാണിതെന്ന് കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മന്ത്രിയുമായ നസീം ഖാന്‍ പറഞ്ഞു. ത്രിവർണത്തെ ബഹുമാനിക്കുകയും രാഷ്ട്ര ഐക്യത്തെ പ്രോത്സാഹിപ്പിക്കുകയുമായിരുന്നു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ഓറഞ്ച് ജഴ്‌സിക്ക് പിന്തുണയുമായി കേന്ദ്ര മന്ത്രി രാംദാസ് അതാവലെ രംഗത്തെത്തി. ഇത് ധൈര്യത്തിന്റെ, വിജയത്തിന്റെ നിറമാണ്. ആരും അതില്‍ പ്രശ്‌നമുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം മുപ്പതിന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മത്സരത്തിലാണ് ഇന്ത്യന്‍ ടീം ഓറഞ്ച് ജഴ്‌സി അണിയുക. ഐസിസിയുടെ പുതിയ നിയമമനുസരിച്ച് എല്ലാ ടീമുകള്‍ക്കും രണ്ടു ജഴ്‌സി നിർബന്ധമാണ്. ഇംഗ്ലണ്ടും ഇന്ത്യയും നിലവില്‍ നീല ജഴ്‌സിയണിഞ്ഞാണ് കളിക്കുന്നത്. ഇരു ടീമുകളും ഒരുമിച്ച് കളിക്കുമ്പോള്‍ ഒരു ടീം രണ്ടാം ജഴ്‌സി അണിയേണ്ടതുണ്ട്. ആതിഥേയ രാജ്യമെന്ന നിലയില്‍ ഇംഗ്ലണ്ടിന് അവരുടെ സ്ഥിരം ജഴ്സിയിൽ തന്നെ ഇറങ്ങാനാകും.

First published: June 26, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...