നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • അടച്ചിട്ട 9 വിമാനത്താവളങ്ങളും തുറന്നു; സര്‍വീസുകള്‍ പുനരാരംഭിച്ചു

    അടച്ചിട്ട 9 വിമാനത്താവളങ്ങളും തുറന്നു; സര്‍വീസുകള്‍ പുനരാരംഭിച്ചു

    ശ്രീനഗര്‍, ജമ്മു, ലേ, പത്താന്‍കോട്ട് അമൃത്സര്‍, ഷിംല, കംഗ്രാ,കുളു-മണാലി, പിത്തോറാഗ്ര എന്നീ വിമാനത്താവളങ്ങളാണ് നേരത്തെ അടച്ചിട്ടിരുന്നത്.

    news18.com

    news18.com

    • News18
    • Last Updated :
    • Share this:
      ന്യൂഡല്‍ഹി: പാകിസ്ഥാനുമായുള്ള സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ച ജമ്മുവിലേത് ഉള്‍പ്പെടെ രാജ്യത്തെ ഒന്‍പത് വിമാനത്താവളങ്ങള്‍ തുറന്നു.

      ശ്രീനഗര്‍, ജമ്മു, ലേ, പത്താന്‍കോട്ട് അമൃത്സര്‍, ഷിംല, കംഗ്രാ,കുളു-മണാലി, പിത്തോറാഗ്ര എന്നീ വിമാനത്താവളങ്ങളാണ് നേരത്തെ അടച്ചിട്ടിരുന്നത്. നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം സാധാരണനിലയിലായെന്നും വ്യോമയാന മന്ത്രാലയ വക്താവ് അറിയിച്ചു.

      ഇന്ത്യന്‍ വ്യോമസേനയുടെ കര്‍ശന നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും അനുസരിച്ചാണ് വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യോമയാന വകുപ്പ് സഹമന്ത്രി ജയന്ത് സിന്‍ഹ പ്രതികരിച്ചു. അതേസമയം വിമാനത്താവളം അടച്ചിട്ടതോടെ എത്ര വിമനങ്ങളുടെ സര്‍വീസിനെയാണ് അത് ബാധിച്ചതെന്ന് വ്യക്തമല്ലെന്നും സിന്‍ഹ പറഞ്ഞു. പക്ഷെ വ്യോമസേനയുടെ നിര്‍ദ്ദേശപ്രകാരമാണ് നിലവില്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

      Also Read ബഡ്ഗമിൽ സൈന്യത്തിന്‍റെ ചെറുവിമാനം തകർന്ന് ആറ് എയർ ഫോഴ്സുകാരും ഒരു സിവിലിയനും കൊല്ലപ്പെട്ടു

      ബുഡ്ഗാമില്‍ വ്യോമസേനയുടെ ജെറ്റ് വിമാനം തകര്‍ന്നു വീണതിനു പിന്നാലെയാണ് ശ്രീനഗര്‍ ഉള്‍പ്പെടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം ഏതാനും മണിക്കൂര്‍ നിര്‍ത്തിവച്ചത്. ജമ്മു, ശ്രീനഗര്‍, ലേ, വിമാനത്താവളങ്ങളിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടിരുന്നു. ഛണ്ഡീഗഢ്, ഹല്‍വാറ, ബദിന്താ വിമാനത്തവാളങ്ങളില്‍ അതീവജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

      First published:
      )}