'ചൈനയുമായുള്ള ബന്ധങ്ങള്‍ ഇന്ത്യയുമായുള്ള ഉറച്ച ബന്ധത്തെ ബാധിക്കില്ല'; ബംഗ്ലദേശ് മന്ത്രി
'ചൈനയുമായുള്ള ബന്ധങ്ങള്‍ ഇന്ത്യയുമായുള്ള ഉറച്ച ബന്ധത്തെ ബാധിക്കില്ല'; ബംഗ്ലദേശ് മന്ത്രി
News18
Last Updated :
Share this:
കൊല്‍ക്കത്ത: വികസന പങ്കാളിയെന്ന നിലയില്‍ ചൈനയുമായുള്ള ബന്ധങ്ങള്‍ ഇന്ത്യയുമായുള്ള ശക്തമായ ബന്ധം തകരില്ലെന്ന് ബംഗ്ലദേശ് വിദേശകാര്യ മന്ത്രി ഡോ. എ കെ അബ്ദുള്‍ മോമെന്‍ പറഞ്ഞു. അയല്‍രാജ്യമായ ബംഗ്ലദേശില്‍ രണ്ടു ദിവസത്തെ സന്ദര്‍നത്തിന് ധാക്കയിലെത്തിയതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ഞങ്ങള്‍ക്ക് ഇന്ത്യയുമായി ശക്തമായ ബന്ധമുണ്ട്. ഇതില്‍ യാതൊരു സംശയവുമില്ല. ചൈന ഞങ്ങളുടെ വികസന പങ്കാളിയാണ്. കാരണം ഞങ്ങളുടെ ജനങ്ങള്‍ക്ക് വികസനം വേണം. ഇതിന് ആര്‍ക്കാണ് പ്രധാന്യം നല്‍കേണ്ടത് അല്ലെങ്കില്‍ വര്‍ഷങ്ങള്‍ എടുക്കും. ഇത് ബംഗ്ലദേശിലെ ജനങ്ങള്‍ക്ക് എത്രത്തോളം വികസനം ഉറപ്പാക്കമെന്നതിനെക്കുറിച്ചാണ്. എന്നാല്‍ ചൈനയുമായുള്ള ബന്ധം ഇന്ത്യയുമായുള്ള ബന്ധത്തിന് തടസ്സമാകുമെന്ന് ഞാന്‍ കരുതുന്നില്ല'അദ്ദേഹം പറഞ്ഞു.
അയല്‍ രാജ്യങ്ങള്‍ക്കിടയില്‍ പിരിനുറുക്കങ്ങള് ലോകമെമ്പാടും കാണുമ്പോള്‍ ഇന്ത്യയും ബംഗ്ലാദേശും സുവര്‍ണ ദിനങ്ങളിലേക്ക് നീങ്ങുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മാതൃകയായി കണക്കാക്കമെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലദേശില്‍ ഒരു സോനാര്‍ ബംഗ്ല നിര്‍മ്മിക്കുന്നതിനായി ഇന്ത്യയുടെ സഹായം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. വരും വര്‍ഷങ്ങളില്‍ ഇത് കൈവരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ചര്‍ച്ച നടത്താന്‍ ഇവിടെയെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി ഇവിടെ എത്തിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സൗഹൃദ അയല്‍രാജ്യമായ സഹകരണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സന്ദര്‍ശന വേളയില്‍ മോദി ഹസീനയുമായി ചര്‍ച്ച നടത്തും. ബംഗ്ലാദേശിന്റെ വിമോചന യുദ്ധത്തിന്റെ മുഖമായിരുന്ന ആദ്യത്തെ രാഷ്ട്രപതി ഷെയ്ഖ് മുജീബുര്‍ റഹ്മാനെ അനുമസ്രരിക്കുന്ന പരിപാടിയില്‍ മോദി പങ്കെടുക്കും. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 50 വര്‍ഷികത്തിലും അദ്ദേഹം പങ്കെടുക്കും. വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ എങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ പ്രധാനമന്ത്രി മോദിയുമായി ചര്‍ച്ച നടത്താനും തീരുമാനം ആയി. ടീസ്റ്റ ജല തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഒരു കരാര്‍ ഇന്ത്യയുമായി ഉണ്ടായിരുന്നു, അത് പ്രശ്നങ്ങള്‍ പരിഹരിക്കുെമന്ന് ഉറപ്പ് നല്കി. എന്നാല്‍ അത് പരിഹരിച്ചില്ല. ഈ പ്രശ്നം ഉടന്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് മോമെന്‍ പറഞ്ഞു.
ബ്രഹ്മപുത്രയുടെ പോഷക നദിയായ ടീസ്റ്റ നദിയിലെ ജലം പങ്കിടുന്നത് സംബന്ധിച്ച് ഇന്ത്യയും ബംഗ്ലദേശും ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തര്‍ക്കമാണിത്. 2017ല്‍ ഇന്ത്യ സന്ദര്‍ശിച്ച ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് തുല്യമായ വിതരണം എന്ന പ്രമേയത്തില്‍ മേദി ഉറപ്പ് നല്‍കിയിരുന്നു. എന്ആര്സിയുമായുള്ള പ്രശ്നങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്നും ഇക്കാര്യത്തില്‍ ബംഗ്ലാദേശിന് ഒരു ബന്ധവുമില്ലെന്നും മോമെന്‍ വ്യക്തമാക്കി. 'ലോകത്തിലെ ശക്തമായ ജനാധിപത്യമെന്ന നിലയില്‍ ഇന്ത്യ ജനങ്ങളുടെ വികാരത്തിന് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു' അദ്ദേഹം പറഞ്ഞു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.