ഷാംലി: പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സി ആർ പി എഫ് ജവാൻമാരുടെ വീടുകളിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും. പുൽവാമയിൽ വീരമൃത്യു വരിച്ച ജവാനായ സി ആർ പി എഫ് ജവാൻ അമിത് കുമാർ കോരിയുടെ വീട്ടിലെത്തിയാണ് കുടുംബാംഗങ്ങളെ നേതാക്കൾ സന്ദർശിച്ചത്.
കോൺഗ്രസ് യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയും ഉത്തർപ്രദേശിലെ കോൺഗ്രസ് തലവൻ രാജ് ബബ്ബറും പ്രിയങ്കയ്ക്കും രാഹുലിനുമൊപ്പം ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ എത്തിയിരുന്നു. ജവാന്‍റെ ഓർമ പുതുക്കലിന്‍റെ ഭാഗമായി രഘുനാഥ് ക്ഷേത്രത്തിൽ നടന്ന പ്രാർത്ഥനകളിൽ ഇവർ പങ്കെടുത്തു. ബിജെപി നേതാവ് ഉത്തർപ്രദേശ് മന്ത്രിയുമായ സുരേഷ് റാണയും പ്രാർത്ഥനകളിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ജവാന്‍റെ കുടുംബാംഗങ്ങളെ രാഹുലും പ്രിയങ്കയും അനുശോചനം അറിയിച്ചു.
സൗദി ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളി; സൗദി നിക്ഷേപം ഇന്ത്യ സ്വാഗതം ചെയ്യുന്നു: പ്രധാനമന്ത്രി മോദി
കുടുംബത്തിലെ സ്ത്രീകളുമായി സംസാരിച്ച പ്രിയങ്ക ഗാന്ധി അവരുടെ ഫോൺ നമ്പറും കുറിച്ചടുത്തു. അമിത് കോരിയുടെ വിയോഗം ദുഃഖകരമാണെന്നും എന്നാൽ അദ്ദേഹത്തെക്കുറിച്ചോർത്ത് അഭിമാനിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ഒരു അർത്ഥത്തിൽ നോക്കിയാൽ തങ്ങളുടെ പിതാവിനും ഇതേ വിധിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അമിത് കോരിയുടെ കുടുംബത്തെ സന്ദർശിച്ചതിനു ശേഷം പുൽവാമയിൽ വീരമൃത്യു വരിച്ച മറ്റൊരു സി ആർ പി എഫ് ജവാനായ പ്രദീപ് കുമാറിന്‍റെ ഭവനത്തിലും അവർ സന്ദർശനം നടത്തി. അവസാനനിമിഷം വരെ കോൺഗ്രസ് നേതാക്കൾ സന്ദർശനം രഹസ്യമാക്കി തന്നെ വെച്ചിരുന്നു. പുൽവാമ ഭീകരാക്രമണത്തിൽ 40 സി ആർ പി എഫ് ജവാൻമാർ ആയിരുന്നു കൊല്ലപ്പെട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Congress chief Rahul Gandhi, Congress President Rahul Gandhi, CRPF Convoy attack in Pulwama, Priyanka Gandhi, Pulwama Attack, Pulwama remark, Rahul gandhi