• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കാതെ പശുക്കളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ : ബിജെപിക്കെതിരെ ആഞ്ഞടിച്ച് ശിവസേന

news18india
Updated: July 23, 2018, 9:48 AM IST
സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കാതെ പശുക്കളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ : ബിജെപിക്കെതിരെ ആഞ്ഞടിച്ച് ശിവസേന
news18india
Updated: July 23, 2018, 9:48 AM IST
ന്യൂഡല്‍ഹി : അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നതിന് പിന്നാലെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ശിവസേന. രാജ്യത്ത് കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി പ്രചരിപ്പിക്കപ്പെടുന്ന ഹിന്ദുത്വം തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും തങ്ങളുടെ ഹൈന്ദവ ആശയം ഇതല്ലെന്നുമാണ് ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ പ്രതികരിച്ചിരിക്കുന്നത്. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലൂടെയാണ് ബിജെപിയെ ശിവസേനാ നേതാവ് കടന്നാക്രമിച്ചിരിക്കുന്നത്.

രാജ്യത്തെ സ്ത്രീകള്‍ക്ക് യാതൊരു സുരക്ഷയുമില്ല പകരം പശുക്കളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭക്ഷണശീലങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ തരംതിരിക്കാന്‍ പാടില്ലെന്നും ഉദ്ദവ് പറയുന്നു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യം ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷന്‍ അമിത് ഷാ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേനയുടെ വിമര്‍ശനങ്ങള്‍ എത്തുന്നത്.

ബിജെപിയുമായി കേന്ദ്രത്തിലും മഹാരാഷ്ട്രയിലും സഖ്യത്തിലുള്ള ശിവസേന പല ഘട്ടങ്ങളിലും ബിജെപിക്കും നരേന്ദ്ര മോദിക്കും എതിരെ രംഗത്തെത്തിയിരുന്നു. തങ്ങളുടെ സഖ്യകക്ഷിയെ നേരത്തെ തുറന്ന് പിന്തുണച്ചിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അവരെ പരസ്യമായി തന്നെ എതിര്‍ക്കുന്നുവെന്നും താക്കറെ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് പിന്‍വാങ്ങാനുള്ള ശിവസേനയുടെ അവസാനഘട്ട തീരുമാനം ഇരുപാര്‍ട്ടികള്‍ക്കുമിടയിലുള്ള അസ്വാരസ്യങ്ങളുടെ തുറന്ന പ്രകടനമായിരുന്നു. ഇതിന് പിന്നാലെ സഭയില്‍ മോദിയെ ആലിംഗനം ചെയ്ത രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ പുകഴ്ത്തിയും സേന രംഗത്തെത്തിയിരുന്നു. രാഹുല്‍ ആലിംഗനം ചെയ്യുന്ന ചിത്രത്തോടൊപ്പം 'സഹോദരാ നിങ്ങള്‍ ഞങ്ങളെ കീഴടക്കി' എന്ന തലകെട്ടായിരുന്നു മുഖപത്രത്തില്‍ നല്‍കിയത്. കൂടാതെ വ്യാജ ജനാധിപത്യമാണ് രാജ്യത്ത് നടപ്പിലാക്കപ്പെടുന്നതെന്നും. പണം, സ്വാധീനം,കായികശക്തി എന്നിവയ്‌ക്കൊപ്പം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാട്ടിയാണ് ബിജെപി തെരഞ്ഞെടുപ്പുകള്‍ ജയിക്കുന്നതെന്നും ഇവര്‍ ആരോപിച്ചിരുന്നു.
First published: July 23, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍