• HOME
  • »
  • NEWS
  • »
  • india
  • »
  • ശുചീകരണ യജ്ഞത്തിനിടെ ഗോവൻ ബീച്ചിൽ നിന്ന് കണ്ടെത്തിയത് 1000 കിലോഗ്രാം പ്ലാസ്റ്റിക്

ശുചീകരണ യജ്ഞത്തിനിടെ ഗോവൻ ബീച്ചിൽ നിന്ന് കണ്ടെത്തിയത് 1000 കിലോഗ്രാം പ്ലാസ്റ്റിക്

കഴിഞ്ഞ ശനിയാഴ്ചത്തെ അന്താരാഷ്ട്ര ശുചീകരണ ക്ലീനപ്പ് ദിനത്തിന്‍റെ പ്രചരണത്തിന്‍റെ ഭാഗമായിട്ട് ആയിരുന്നു ശുചീകരണം നടന്നത്.

  • Last Updated :
  • Share this:
    പനാജി: ഗോവൻ ബീച്ചിലെ ശുചീകരണ യജ്ഞത്തിൽ കണ്ടെത്തിയത് 1000 കിലോ പ്ലാസ്റ്റിക് മാലിന്യം. പനാജിക്ക് സമീപമായിരുന്നു ശുചീകരണ യജ്ഞം. ഗോവ ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് ഓഷ്യാനോഗ്രഫിയിലെ ശാസ്ത്രജ്ഞരുടെയും വിദ്യാർത്ഥികളുടെയും ഒരു സംഘമാണ് ശുചീകരണം നടത്തിയത്.

    കഴിഞ്ഞ ശനിയാഴ്ചത്തെ അന്താരാഷ്ട്ര ശുചീകരണ ക്ലീനപ്പ് ദിനത്തിന്‍റെ പ്രചരണത്തിന്‍റെ ഭാഗമായിട്ട് ആയിരുന്നു ശുചീകരണം നടന്നത്. രണ്ടര മണിക്കൂർ ആണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് ഓഷ്യാനോഗ്രഫി സംഘാംഗങ്ങൾ ശുചീകരണത്തിനായി നീക്കിവെച്ചത്. അതേസമയം, വിവിധ തരത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കളാണ് ശുചീകരണത്തിനിടയിൽ തീരപ്രദേശത്ത് നിന്ന് കണ്ടെടുത്തത്.

    സർക്കാർ മെഡിക്കൽ കോളേജുകളിൽ പഠിച്ചിറങ്ങുന്ന ഡോക്ടർമാർ ഗ്രാമങ്ങളിൽ ജോലി ചെയ്യണം: UP മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

    ബീച്ചിലെ ഒരു കിലോമീറ്ററോളം ഭാഗത്താണ് ശുചീകരണം നടത്തിയത്. ശുചീകരണത്തിൽ 1078 കിലോഗ്രാം പ്ലാസ്റ്റിക്കും കടലാസ് ഉൾപ്പെടെയുള്ള 486 കിലോഗ്രാം ഓർഗാനിക് മാലിന്യവും 720 ഗ്ലാസ് ബോട്ടിലുകളും 125 മെറ്റൽ കാനുകളും കണ്ടെടുത്തതായി എൻ ഐ ഒ വക്താവ് പറഞ്ഞു. കണ്ടെടുത്ത മാലിന്യങ്ങൾ തുടർ നടപടികൾക്കായി പനാജി സിറ്റി കോർപ്പറേഷന് കൈമാറി.

    First published: