നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മഹാരാഷ്ട്രയില്‍ പൊലീസുകാർക്ക് കൂട്ടത്തോടെ കോവിഡ്; ഇതുവരെ 1001 ഉദ്യോഗസ്ഥര്‍ക്ക് രോഗം സ്ഥിരീകരിച്ചു

  മഹാരാഷ്ട്രയില്‍ പൊലീസുകാർക്ക് കൂട്ടത്തോടെ കോവിഡ്; ഇതുവരെ 1001 ഉദ്യോഗസ്ഥര്‍ക്ക് രോഗം സ്ഥിരീകരിച്ചു

  നിലവില്‍ 851പേര്‍ ചികിത്സയിലാണ്. 142 പേര്‍ക്ക് രോഗം ഭേദമായി

  police maharashtra

  police maharashtra

  • Share this:
   മുംബൈ: മഹാരാഷ്ട്രയില്‍ ഇതുവരെ 1001 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 851പേര്‍ ചികിത്സയിലാണ്. 142പേര്‍ക്ക് രോഗം ഭേദമായി. എട്ടുപേര്‍ മരിച്ചു.

   രോഗബാധിതരില്‍ 107 ഉന്നത ഉദ്യോഗസ്ഥരുമുണ്ട്. ഇതില്‍ 89പേര്‍ ചികിത്സയിലാണ്. 18പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളും വര്‍ദ്ധിക്കുകയാണ്. 218 തവണ പൊലീസിനു നേരെ ആക്രമണമുണ്ടായി. 770പേരെ അറസ്റ്റ് ചെയ്തു.
   TRENDING:LockDown| ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ നാളെ കൊച്ചിയിൽ; യാത്രക്കാരിൽ 27 പേർ ഗര്‍ഭിണികള്‍ [NEWS]18 ദിവസം ജയിൽ, 18 മാസം സസ്പെൻഷൻ; രഹ്ന ഫാത്തിമയെ പിരിച്ചുവിട്ട് BSNL [NEWS]ലോക്ക്ഡൗണിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ 19 മുതൽ ആഭ്യന്തര വിമാന സർവീസുകൾ; കൊച്ചിയിൽ നിന്ന് 12 വിമാനങ്ങൾ [NEWS]
   അതേസമയം മഹാരാഷ്ട്രയില്‍ കോവിഡ്​ വൈറസ്​ ബാധിതരുടെ എണ്ണം 25,992 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1495 പേര്‍ക്കാണ്​ വൈറസ്​ ബാധ​ സ്ഥിരീകരിച്ചത്​. ചൊവ്വാഴ്​ച 54 പേര്‍ മരിച്ചതോടെ മരണസംഖ്യ 975 ആയി ഉയര്‍ന്നു.
   Published by:user_49
   First published:
   )}