• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങൾ വാങ്ങാൻ അവസരം; വീണ്ടും ലേലം ചെയ്യുന്നു

ഗംഗാനദിയുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനുമായി ഫണ്ട് കണ്ടെത്തുന്നതിനാണ് സമ്മാനങ്ങൾ ലേലം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.

news18-malayalam
Updated: September 12, 2019, 11:33 AM IST
നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങൾ വാങ്ങാൻ അവസരം; വീണ്ടും ലേലം ചെയ്യുന്നു
ഗംഗാനദിയുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനുമായി ഫണ്ട് കണ്ടെത്തുന്നതിനാണ് സമ്മാനങ്ങൾ ലേലം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.
news18-malayalam
Updated: September 12, 2019, 11:33 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യത്തിനകത്തു നിന്ന് ലഭിച്ച 2700ൽ അധികം സമ്മാനങ്ങൾ ലേലത്തിന് വയ്ക്കുന്നു. സെപ്തംബർ 14 മുതലാണ് ലേലത്തിന് വയ്ക്കുന്നത്. ഗംഗാനദിയുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനുമായി ഫണ്ട് കണ്ടെത്തുന്നതിനാണ് സമ്മാനങ്ങൾ ലേലം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. സാംസ്കാരിക മന്ത്രി പ്രഹ്ലാദ് പട്ടേലാണ് ഇക്കാര്യം പറഞ്ഞത്.

also read:യു പിയിൽ തോക്കിൻ മുനയിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു: പ്രതിയെ വെറുതെ വിട്ട് പൊലീസ്

നിലവിൽ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ പ്രദർശനത്തിന് വെച്ചിരിക്കുകയാണ് ഇവ. തലപ്പാവ്, ഷോൾ, ചിത്രങ്ങൾ തുടങ്ങിയ 2772 സമ്മാനങ്ങളാണ് ലേലം ചെയ്യുന്നത്. നാഷണൽ ഇൻഫൊർമാറ്റിക് സെന്റർ രൂപകൽപ്പന ചെയ്ത ഓൺലൈൻ പോർട്ടലിലൂടെയാണ് ലേലം.

കഴിഞ്ഞ ആറ് മാസത്തിനിടെ മോദിക്ക് ലഭിച്ച സമ്മാനങ്ങളാണ് ലേലം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. പൂർണമായും ഓൺലൈൻ വഴിയാണ് ലേലം നടക്കുന്നത്. 200 രൂപ മുതൽ 2.5 ലക്ഷം വരെയാണ് അടിസ്ഥാന ലേലത്തുക. ശീമാട്ടി സിൽക്ക്സ് ഉടമ ബീന കണ്ണൻ സമ്മാനിച്ച മോദിയുടെ ചിത്രം തുന്നിയ പട്ടാണ് ഏറ്റവും വില കൂടിയ സമ്മാനം.

വിദഗ്ധരുടെ സംഘമാണ് അടിസ്ഥാന ലേലത്തുക തീരുമാനിച്ചത്. നേരത്തെ ജനുവരിയിൽ മോദിയുടെ 1800 സമ്മാനങ്ങൾ ലേലം ചെയ്തിരുന്നു. ബി‌എം‌ഡബ്ല്യുവിന്റെ തടികൊണ്ടുള്ള പകർപ്പാണ് ജനുവരിയിലെ ലേലത്തിൽ വിറ്റ ഏറ്റവും വിലയേറിയ മെമന്റോയെന്ന് അധികൃതർ പറഞ്ഞു. ഇത് 5 ലക്ഷം രൂപ നേടി.
First published: September 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...