• HOME
  • »
  • NEWS
  • »
  • india
  • »
  • പൂജയ്ക്കിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മൂപ്പതിലധികം പേർക്ക് പരിക്ക്

പൂജയ്ക്കിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മൂപ്പതിലധികം പേർക്ക് പരിക്ക്

പൂജയ്ക്കായി പ്രസാദം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിന് തീപിടിക്കുകയായിരുന്നു.

  • Share this:
    ഔറംഗബാദ്: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ മുപ്പതിലധികം പേർക്ക് പരിക്ക്. ആശുപത്രിയിൽ പ്രവേശിപ്പിച്ച പത്തുപേരുടെ നില ഗുരുതരമാണ്. ഷാഗഞ്ച് സ്വദേശിയായ അനിൽ ഗോസ്വാമിയുടെ വീട്ടിൽ നടത്തിയ പൂജയ്ക്കിടെയായിരുന്നു അപകടം. പൂജയ്ക്കായി പ്രസാദം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിന് തീപിടിക്കുകയായിരുന്നു.

    വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഫയർ ഫോഴ്സും തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ തീ ആളിപ്പടരുകയും പൊട്ടിത്തെറിക്കുകയും ചെയ്തു. സിലിണ്ടറിൽ വെള്ളം ഒഴിച്ചപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമത്തിൽ ഏഴു പൊലീസുകാര്‍ക്കും പരിക്കേറ്റു.

    Also Read-ടേക്ക് ഓഫിന് തൊട്ടുമുന്‍പ് എഞ്ചിനില്‍ തീപടര്‍ന്നു; ഡല്‍ഹി- ബെംഗളൂരു ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

    സംഭവത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നഗരത്തിലെ ഏറ്റവും ഇടുങ്ങിയ തെരുവുകളിലൊന്നായ ഒഡിയ ഗാലിക്ക് സമീപമാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
    Published by:Jayesh Krishnan
    First published: