നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കശ്മീരിൽ മൂന്നു വർഷത്തിനിടയിൽ 700ലധികം ഭീകരർ കൊല്ലപ്പെട്ടതായി ആഭ്യന്തരമന്ത്രാലയം

  കശ്മീരിൽ മൂന്നു വർഷത്തിനിടയിൽ 700ലധികം ഭീകരർ കൊല്ലപ്പെട്ടതായി ആഭ്യന്തരമന്ത്രാലയം

  തീവ്രവാദത്തിനെതിരെ സർക്കാരിന്‍റേത് സീറോ ടോളറൻസ് ആണെന്ന് ആഭ്യന്തരസഹമന്ത്രി ജി കിഷൻ റെഡ്ഡി പറഞ്ഞു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ 700ലധികം ഭീകരർ ജമ്മു കശ്മീരിൽ കൊല്ലപ്പെട്ടതായി ആഭ്യന്തരമന്ത്രാലയം. ആഭ്യന്തരമന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചതാണ് ഇക്കാര്യം. അതിൽ, ഈ വർഷം തന്നെ ജനുവരി മുതൽ ജൂൺ 16 വരെയുള്ള കാലയളവിൽ 113 ഭീകരർ കൊല്ലപ്പെട്ടതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

   2018ൽ 257 ഭീകരരും, 2017ൽ 213 ഭീകരരും, 2016ൽ 150 ഭീകരരും കൊല്ലപ്പെട്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കാലയളവിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 733 വരുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, 112 സിവിലിയൻമാരും ഇക്കാലയളവിൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

   കൃഷ്ണസ്വാമി നടരാജൻ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ അടുത്ത ഡയറക്ടർ ജനറൽ

   2016ൽ 15 പേരും, 2017ൽ നാൽപ്പതും 2018ൽ മുപ്പത്തിയൊൻപതും സിവിലിയൻമാരാണ് കൊല്ലപ്പെട്ടത്. ഈ വർഷം ജനുവരി മുതൽ ജൂൺ 16 വരെ 18 സിവിലിയൻമാരും കൊല്ലപ്പെട്ടു.

   അതേസമയം, തീവ്രവാദത്തിനെതിരെ സർക്കാരിന്‍റേത് സീറോ ടോളറൻസ് ആണെന്ന് ആഭ്യന്തരസഹമന്ത്രി ജി കിഷൻ റെഡ്ഡി പറഞ്ഞു. ഭീകരവാദത്തെ നേരിടാൻ സുരക്ഷാ സേന ശക്തമായ നടപടികൾ എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഭീകരവാദത്തിന് പിന്തുണ നൽകുന്നവരെ നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

   First published: