• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

യു.പിയിൽ റേഷൻ തട്ടിപ്പ്; 800 ആധാർ കാർഡുകൾ 1.8 ലക്ഷം തവണ ദുരുപയോഗം ചെയ്തതായി കണ്ടെത്തി

News18 Malayalam
Updated: August 27, 2018, 4:50 PM IST
യു.പിയിൽ റേഷൻ തട്ടിപ്പ്; 800 ആധാർ കാർഡുകൾ 1.8 ലക്ഷം തവണ ദുരുപയോഗം ചെയ്തതായി കണ്ടെത്തി
News18 Malayalam
Updated: August 27, 2018, 4:50 PM IST
ലഖ്നോ: ഉത്തർപ്രദേശിൽ പാവപ്പെട്ടവർ‌ക്കുള്ള റേഷൻ വിഹിതം തട്ടിയെടുക്കാൻ ആധാർ രേഖകളിൽ തിരിമറി നടത്തി അധികൃതരും ഇടനിലക്കാരും വ്യാപകമായ ക്രമക്കേട് നടത്തിയതായി കണ്ടെത്തി. ഉത്തർപ്രദേശ് സർക്കാർ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ കമ്മീഷണർ അലോക് കുമാർ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 43 ജില്ലകളിലെ പൊതുവിതരണ കേന്ദ്രങ്ങളിലെ പി.ഒ.എസ് മെഷീൻ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.

859 ആധാർ കാർഡുകൾ‌ 1.8 ലക്ഷം തവണ ദുരുപയോഗം ചെയ്തുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതിൽ ചില കാർഡുകൾ രണ്ടായിരം തവണ വരെ ഉപയോഗിച്ചു. യഥാർത്ഥ ഗുണഭോക്താക്കളുടെ ആധാര്‍ നമ്പരുകൾ വേറെ ആളുകളുടെ വിരലടയാളവുമായി ബന്ധപ്പെടുത്തിയാണ് റേഷൻ വിഹിതം തട്ടിയെടുത്തത്. ബയോമെട്രിക് വിവരങ്ങളെ മറികടക്കാൻ ആധാർ നമ്പർ ഉപയോഗിക്കുകയായിരുന്നു. ക്രമക്കേടുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ടെക്നീഷ്യന്മാർക്കെതിരെയും റേഷൻ വിതരണക്കാർക്കെതിരെയും ഡാറ്റാബേസ് ഓപ്പറേറ്റർമാർക്കെതിരെയും കർശന നടപടിക്ക് ശിപാർശ ചെയ്തിട്ടുണ്ട്.

അലഹബാദിലാണ് ഏറ്റവും കൂടുതൽ തട്ടിപ്പ് നടന്നത്. ഇവിടെ 107 ആധാർ കാർഡുകൾ 37,574 തവണ ഉപയോഗിച്ചു. മീററ്റിൽ 108 കാർഡുകൾ 27,32 തവണ ഉപയോഗിച്ചു. മുസാഫർനഗറിൽ 64 കാർഡുകൾ 19,795 തവണയും ഗാസിയാബാദിൽ 69 കാർഡുകൾ 16,058 തവണയും ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
First published: August 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...