• HOME
  • »
  • NEWS
  • »
  • india
  • »
  • പത്രം നോക്കിയപ്പോൾ ശിവസേന-NCP-കോൺഗ്രസ് സഖ്യം സർക്കാർ രൂപീകരിക്കും; ടിവി ഓൺ ചെയ്തപ്പോൾ BJP സർക്കാർ സത്യപ്രതിജ്ഞ ചെയ്തു

പത്രം നോക്കിയപ്പോൾ ശിവസേന-NCP-കോൺഗ്രസ് സഖ്യം സർക്കാർ രൂപീകരിക്കും; ടിവി ഓൺ ചെയ്തപ്പോൾ BJP സർക്കാർ സത്യപ്രതിജ്ഞ ചെയ്തു

ഇന്നത്തെ ഡിജിറ്റൽ മീഡിയയേക്കാളും ടെലിവിഷനേക്കാളും കുറഞ്ഞ ആയുസാണ് അച്ചടി മാധ്യമത്തിനുള്ളതെന്ന സങ്കടകരമായ സത്യം ഇത് വ്യക്തമാക്കുന്നുവെന്നായിരുന്നു ഈ വിഷയത്തെ ചൂണ്ടിക്കാട്ടി പലരും പറഞ്ഞത്.

News 18

News 18

  • News18
  • Last Updated :
  • Share this:
    മുംബൈ: കഴിഞ്ഞ രാത്രി മഹാരാഷ്ട്ര രാഷ്ട്രീയത്തെ സംബന്ധിച്ച് അതിനാടകീയം ആയിരുന്നു. എൻ സി പി നേതാവ് അജിത് പവാർ ബി ജെ പി ക്യാംപിലെത്തുകയും ദേവേന്ദ്ര ഫട്നാവിസ് സംസ്ഥാന മുഖ്യമന്ത്രിയായി ശനിയാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. എൻ സി പി നേതാവ് ശരത് പവാർ വെള്ളിയാഴ്ച ആയിരുന്നു ശിവസേന നേതാവ് ഉദ്ദവ് താക്കറെ എൻ സി പിയുടെയും കോൺഗ്രസിന്‍റെയും പിന്തുണയോടെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ചത്.

    എന്നാൽ, എൻ സി പിയും കോൺഗ്രസും ശിവസേനയും മനസിൽ കണ്ടപ്പോൾ ബി ജെ പി കാര്യങ്ങൾ മാനത്ത് കണ്ടു. ശനിയാഴ്ച രാവിലെ ദേവേന്ദ്ര ഫട്നാവിസ് സത്യപ്രതിജ്ഞ ചെയ്തത് വ്യക്തമാക്കുന്നത് അതാണ്.

    അതേസമയം, തികച്ചും അപ്രതീക്ഷിതമായിരുന്നു മഹാരാഷ്ട്രയിൽ ഒരു രാത്രി കൊണ്ടുണ്ടായ ഈ ട്വിസ്റ്റ്. ഇന്ത്യയിലെ ഭൂരിഭാഗം വർത്തമാന പത്രങ്ങളും ശനിയാഴ്ച പുലർച്ചെ ഇറങ്ങിയത് ഉദ്ദവ് താക്കറെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകുമെന്ന തലക്കെട്ടോട് കൂടി ആയിരുന്നു. എന്നാൽ, രാവിലെ പത്രം വായിച്ച് കഴിഞ്ഞ് ടിവി വെച്ചവരെല്ലാം കണ്ടത് ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കൂടി ആയിരുന്നു.

     



     



     



     



     



     



     



    ഇന്നത്തെ ഡിജിറ്റൽ മീഡിയയേക്കാളും ടെലിവിഷനേക്കാളും കുറഞ്ഞ ആയുസാണ് അച്ചടി മാധ്യമത്തിനുള്ളതെന്ന സങ്കടകരമായ സത്യം ഇത് വ്യക്തമാക്കുന്നുവെന്നായിരുന്നു ഈ വിഷയത്തെ ചൂണ്ടിക്കാട്ടി പലരും പറഞ്ഞത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ട്വിറ്ററിൽ ട്വീറ്റുകൾ നിറഞ്ഞു.

    പലരും ടെലിവിഷനിലെ ബ്രേക്കിംഗ് ന്യൂസും പത്രങ്ങളിലെ തലക്കെട്ടും വെച്ച് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചു. ഏതായാലും ഒറ്റ രാത്രി കൊണ്ട് മാറിമറിഞ്ഞ സംഭവങ്ങൾ പത്രലോകത്തും ചർച്ചയായിരിക്കുകയാണ്.
    First published: