പുതുവർഷം ആഘോഷിക്കാൻ ഷിംലയിലേക്ക് യാത്ര തിരിച്ച നാല് യുവാക്കളുടെ കാർ ഡൽഹി- ചണ്ഡീഗഡ് ദേശീയ പാതയിൽ അപകടത്തിപ്പെട്ട് ഒരാൾ മരിച്ചു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. മറ്റു മൂന്നുപേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ അംബാല കന്റോൺമെന്റിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അപകടനില തരണം ചെയ്തതായും പോലീസ് അറിയിച്ചു. നാല് യുവാക്കളും ഗുരുഗ്രാം സ്വദേശികളാണെന്നാണ് റിപ്പോർട്ട്.
Also read: ഡിസംബറിൽ രാജ്യത്ത് ഉപയോഗിച്ചത് 121.19 ബില്യൺ യൂണിറ്റ് വൈദ്യുതി; മുൻവർഷത്തേക്കാൾ 11% വർധനവ്
ഇവരുടെ കാർ അംബാല കന്റോൺമെന്റിന് സമീപം ട്രക്കിൽ ഇടിക്കുകയായിരുന്നു. ദീപക് എന്നയാളാണ് മരിച്ചത്. പരിക്കേറ്റ മറ്റ് മൂന്ന് പേർ ഇയാളുടെ സുഹൃത്തുക്കളാണ്. റിത്വിക്, ചിരാഗ് പ്രകാശ്, തുഷാർ എന്നിവരായിരുന്നു മറ്റു യാത്രക്കാർ. തുഷാറാണ് വാഹനം ഓടിച്ചിരുന്നത്.
Stay safe guys: 4 youths from Gurugram were going to Manali to celebrate New Year and while making reels in their car, they met with an accident near Ambala. 1 dead another 3 injured.
– Car speed about 160km/hr pic.twitter.com/LexRjdLfVE
— Tarun 🇮🇳 (@dreamthatworks) December 31, 2022
യാത്രക്കാരിലൊരാൾ അതിവേഗ ഡ്രൈവ് ചിത്രീകരിക്കുന്നതിനിടെ അവരുടെ വാഹനം ട്രക്കിൽ ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോയിൽ യുവാക്കൾ കാർ അമിതവേഗതയിൽ ഓടിക്കുകയും ഹൈവേയിൽ വെച്ച് പെട്ടെന്ന് മറ്റൊരു വാഹനത്തിൽ ഇടിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങൾ.
കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
Summary: Over speeding claims life on New Year eve, video hits the internet
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.