ന്യൂഡൽഹി: ബാബ്റി മസ്ജിദ് തകർക്കപ്പെട്ടില്ലായിരുന്നു എങ്കിൽ ഇന്നത്തെ വിധി എന്താകുമായിരുന്നു എന്ന് എ ഐ എം ഐ എം പ്രസിഡന്റും പാർലമെന്റ് അംഗവുമായ അസദുദ്ദിൻ ഒവൈസി. അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീംകോടതി വിധിയിൽ താൻ തൃപ്തനല്ലെന്നും ഒവൈസി പറഞ്ഞു. സുപ്രീംകോടതി പരമോന്നതമാണ്, പക്ഷേ അപ്രമാദിത്തമുള്ളതല്ലെന്നും ഒവൈസി പറഞ്ഞു.
ബാബ്റി മസ്ജിദ് തകർത്തതിന് ഉത്തരവാദികളായ ആളുകൾ ഇന്ന് വിശ്വാസം ഉണ്ടാക്കിയെടുത്തിരിക്കുന്നു. "ഇതിനെ പരിഹാസമെന്നോ മറ്റെന്തു വേണമെങ്കിലും വിളിച്ചോളൂ, പക്ഷേ, ബാബ്റി മസ്ജിദ് അന്ന് തകർക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ ഇന്നത്തെ വിധി പ്രഖ്യാപനം എന്താകുമായിരുന്നു" - ഒവൈസി ചോദിച്ചു.
Ayodhya Verdict | തർക്ക ഭൂമി ഹിന്ദുക്കൾക്ക്; മുസ്ലിംകൾക്ക് പകരം ഭൂമി; ചരിത്ര വിധിയിലെ 10 കാര്യങ്ങൾരാജ്യം മുഴുവനായും ഹിന്ദു രാഷ്ട്രമാകുന്നതിനുള്ള പാതയിലാണ്. വസ്തുതകളിലുള്ള വിശ്വാസത്തിന്റെ വിജയമാണ് സുപ്രീം കോടതിയുടെ അയോധ്യ വിധിയിലൂടെ നടന്നത്. ഞാൻ സമാധാനത്തിന് എതിരല്ല. രാജ്യത്ത് ഒന്നും സംഭവിക്കില്ല. അവിടെ സമാധാനം ഉണ്ടാകും. പക്ഷേ, സത്യം പറയേണ്ടത് ആവശ്യമാണ്.
സുപ്രീംകോടതി വിധിയിൽ തൃപ്തനല്ലെന്ന് പറയാനുള്ള സ്വാതന്ത്ര്യം തനിക്കില്ലേയെന്നും തന്റെ അഭിപ്രായ സ്വാതന്ത്ര്യമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. അവിടെയൊരു മോസ്ക് ഉണ്ടായിരുന്നു, അത് അവിടെ ഉണ്ടാകണം. അതിൽ ഒരു തരത്തിലുള്ള ഒത്തു തീർപ്പിനും തയ്യാറല്ലെന്നും ഒവൈസി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.