• HOME
  • »
  • NEWS
  • »
  • india
  • »
  • OXYGEN CRISIS 13 MORE COVID PATIENTS DIED IN GOA MEDICAL COLLEGE

ഗോവ മെഡിക്കൽ കോളേജിൽ ഓക്സിജൻ കിട്ടാതെ ഇന്ന് മരിച്ചത് 13 പേർ; നാല് ദിവസത്തിനിടയിൽ മരിച്ചത് 74 പേർ

ഓക്സിജൻ ലഭിക്കാതെ ബുധനാഴ്ച്ച 20 രോഗികളും ഗോവയിൽ മരിച്ചിരുന്നു.

Kanpur: Family members of COVID-19 patients wait to fill their empty cylinders with medical oxygen outside an oxygen filling center, as demand for the gas rises due to spike in coronavirus cases, in Kanpur, Saturday, April 24, 2021. (PTI Photo/Arun Sharma)(

Kanpur: Family members of COVID-19 patients wait to fill their empty cylinders with medical oxygen outside an oxygen filling center, as demand for the gas rises due to spike in coronavirus cases, in Kanpur, Saturday, April 24, 2021. (PTI Photo/Arun Sharma)(

  • Share this:
    പനാജി: ഓക്സിജൻ ലഭിക്കാതെ ഗോവ മെഡിക്കൽ കോളേജിൽ രോഗികൾ മരിച്ചു വീഴുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ച മാത്രം 26 കോവിഡ് രോഗികളാണ് ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ മരിച്ചത്. ഇതിന് പിന്നാലെ ഇന്ന് 13 രോഗികൾ കൂടി മരിച്ചു. ബോംബെ ഹൈക്കോടതിയിൽ സംസ്ഥാന അഡ്വക്കറ്റ് ജനറലാണ് വിവരങ്ങൾ നൽകിയത്.

    മെഡിക്കൽ ഓക്സിജന്റെ അഭാവം മൂലം ജി‌എം‌സി‌എച്ചിൽ അടുത്തിടെ കോവിഡ് -19 രോഗികളുടെ മരണത്തെക്കുറിച്ച് ഒരു കൂട്ടം നിവേദനങ്ങളാണ് ഗോവ ബെഞ്ച് പരിഗണിക്കുന്നത്. ഓക്സിജൻ ലഭിക്കാതെ ബുധനാഴ്ച്ച 20 രോഗികളും ഗോവയിൽ മരിച്ചിരുന്നു.

    വെള്ളിയാഴാഴ്ച്ച പുലർച്ചെ രണ്ട് മണിക്കും ആറ് മണിക്കും ഇടയിലാണ് 13 രോഗികൾ ഓക്സിജൻ ലഭ്യമാകാതെ മരണപ്പെട്ടത്. നാല് ദിവസത്തിനിടയിൽ 74 രോഗികളാണ് മെഡിക്കൽ കോളേജിൽ ഓക്സിജൻ ലഭിക്കാത്തതുമൂലം മരണപ്പെട്ടത്.

    വളരെ ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് റിപ്പോർട്ട് ചെയ്യുന്ന ഗോവയിൽ മെഡിക്കൽ ഓക്സിജൻ അനുവദിച്ച ക്വാട്ട എത്രയും വേഗം ലഭ്യമാക്കിയെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

    You may also like:കൊറോണ വൈറസ് ലിംഗത്തിൽ മാസങ്ങളോളം നില‍നിൽക്കുമെന്ന് പഠനം; പുരുഷന്മാരിൽ ഉദ്ധാരണ പ്രശ്നങ്ങൾക്ക് കാരണമാകും

    വ്യാഴാഴ്ച്ച 2,491 പേർ പുതിയ കോവിഡ് കേസുകളാണ് ഗോവയിൽ റിപ്പോർട്ട് ചെയ്തത്. 63 പേർ കോവിഡ് ബാധിച്ച് വ്യാഴാഴ്ച്ച മാത്രം മരിച്ചു. 1,30,130 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,937 പേർ കോവിഡിനെ തുടർന്ന് മരിച്ചു.

    You may also like:Kerala Rain Alert | മൂന്ന് ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

    അതേസമയം, രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,43,144 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. . കഴിഞ്ഞ 24 മണിക്കൂറിനിടെ 3,44,776 പേർ രോഗമുക്തി നേടി. ഇന്ത്യയിൽ ഇതുവരെ 2,40,46,809 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2,00,79,599 പേർ രോഗമുക്തരായി. കഴിഞ്ഞ ദിവസം 4000 പേർ കോവിഡ് ബാധിച്ച് മരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. 2,62,317 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

    പ്രതിദിന കോവിഡ് കേസുകളിൽ മഹാരാഷ്ട്രയാണ് മുന്നിൽ. മഹാരാഷ്ട്രയിൽ മാത്രം 24 മണിക്കൂറിനിടയിൽ 42,582 പേർക്ക് രോഗം സ്ഥിരീകരിച്ചു. കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവയാണ് രോഗവ്യാപനം രൂക്ഷമായ മറ്റു സംസ്ഥാനങ്ങൾ. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പുതിയ കേസുകളിൽ 49.79 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്.
    Published by:Naseeba TC
    First published:
    )}