നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • വിഡ്ഢി സർക്കാരാണ് പ്രതിരോധ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നത്; മോദിയെ വിമർശിച്ച് ചിദംബരം

  വിഡ്ഢി സർക്കാരാണ് പ്രതിരോധ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നത്; മോദിയെ വിമർശിച്ച് ചിദംബരം

  ബുദ്ധിയുള്ള സർക്കാർ ഇത്തരം കഴിവുകൾ രഹസ്യമായി സൂക്ഷിക്കും. വിഢ്ഢി സർക്കാരാണ് പ്രതിരോധ തന്ത്രങ്ങൾ വെളിപ്പെടുത്തുന്നത്- ചിദംബരം കുറിച്ചു.

  പി ചിദംബരം

  പി ചിദംബരം

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: മോദിയുടെ മിഷൻ ശക്തി പ്രസംഗത്തെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി. ചിദംബരം. ബിജെപി സർക്കാരിന്റെ ഉദ്ദേശ ശുദ്ധിയെ അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തു.

   ഉപഗ്രഹത്തെ തകർക്കാനുള്ള കഴിവ് വർഷങ്ങൾക്കു മുമ്പ് തന്നെ രാജ്യത്തുണ്ടെന്ന് ചിദംബരം ട്വിറ്ററിൽ കുറിച്ചു. ബുദ്ധിയുള്ള സർക്കാർ ഇത്തരം കഴിവുകൾ രഹസ്യമായി സൂക്ഷിക്കും. വിഢ്ഢി സർക്കാരാണ് പ്രതിരോധ തന്ത്രങ്ങൾ വെളിപ്പെടുത്തുന്നത്- ചിദംബരം കുറിച്ചു.

   also read: പട്ടിണി കൊലപാതകം: ഭര്‍തൃവീട്ടില്‍ ആഭിചാരക്രിയയും മന്ത്രവാദവും; നിലവിളി കേട്ടിരുന്നതായി നാട്ടുകാര്‍

   തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ മോദി ഇത്തരത്തിൽ വെളിപ്പെടുത്തിയതിന്റെ ഉദ്ദേശശുദ്ധിയെയും ചിദംബരം ചോദ്യം ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിന് ഇടയിൽ തന്നെ ഇത്തരത്തിലൊരു വെളിപ്പെടുത്തൽ നടത്തേണ്ടതിന്റെ ആവശ്യകത എന്തെന്നാണ് ചിദംബരം ചോദിക്കുന്നത്. ബിജെപിയുടെ ക്ഷീണമകറ്റി നേട്ടം സ്വന്തമാക്കുന്നതിന് വേണ്ടിയാണിതെന്നാണ് ചിദംബരം പറയുന്നത്.

   മോദിയുടെ പ്രസംഗം പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാട്ടി പ്രതിപക്ഷം നേരത്തെ പരാതി നൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്വേഷണത്തിന് ശേഷം മോദിക്ക് ക്ലീൻ ചിറ്റ് നൽകുകയായിരുന്നു.

   First published: