Breaking- ഐഎന്‍എക്സ് മീഡിയ അഴിമതി: പി.ചിദംബരത്തിന് ജാമ്യം
Breaking- ഐഎന്‍എക്സ് മീഡിയ അഴിമതി: പി.ചിദംബരത്തിന് ജാമ്യം
Breaking- ഐഎന്‍എക്സ് മീഡിയ അഴിമതി: പി.ചിദംബരത്തിന് ജാമ്യം
news18
Last Updated :
Share this:
ന്യൂഡൽഹി: ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസിൽ മുന്‍ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിന് ജാമ്യം. കേസ് ഇന്ന് പരിഗണിക്കവെ സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ആർ.ഭാനുമതി, എ.എസ്.ബൊപ്പണ്ണ, ഹൃഷികേഷ് റോയ് എന്നിവരടങ്ങിയ ബഞ്ചിന്റെതാണ് ഉത്തരവ്.
ധനമന്ത്രിയായിരിക്കെ ഐഎൻഎക്സ് മീഡിയയ്ക്ക് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കി എന്നാണ് കേസ്. ഇത്തരത്തിൽ അനുമതി നൽകിയതിൽ ചട്ടലംഘനവും അഴിമതിയും നടന്നിട്ടുണ്ടെന്നാണ് പരാതി. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ചിദംബരം കഴിഞ്ഞ 106 ദിവസമായി തിഹാർ ജയിലിൽ കഴിയുകയാണ്.
നിലവിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസിലാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ചിദംബരം അന്വേഷണത്തോട് സഹകരിക്കണമെന്നും രാജ്യം വിട്ടുപോകരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടി വയ്ക്കണം. പരസ്യ പ്രസ്താനകൾ നടത്തുന്നതിനും കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.