നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'ഗോവ പിടിച്ചാല്‍ 2024ല്‍ രാജ്യം പിടിക്കാം'; കോണ്‍ഗ്രസിനെ ചരിത്രം ഓര്‍മ്മിപ്പിച്ച് പി ചിദംബരം

  'ഗോവ പിടിച്ചാല്‍ 2024ല്‍ രാജ്യം പിടിക്കാം'; കോണ്‍ഗ്രസിനെ ചരിത്രം ഓര്‍മ്മിപ്പിച്ച് പി ചിദംബരം

  പി ചിദംബരത്തിന്റെ നേതൃത്വത്തിലാണ് ഗോവയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

  പി ചിദംബരം

  പി ചിദംബരം

  • Share this:
   പനാജി: അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പിലൂടെ തിരിച്ചുവരവിനുള്ള മുന്നൊരുക്കങ്ങളിലാണ് കോണ്‍ഗ്രസ്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരുങ്ങുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സജീവ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

   ഗോവയിലും കോണ്‍ഗ്രസ് തിരിച്ചുവരവിന് ശ്രമിക്കുകയാണ്. പി ചിദംബരത്തിന്റെ നേതൃത്വത്തിലാണ് ഗോവയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഗോവയില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ 2024ല്‍ രാജ്യം പിടിക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ വാദം.

   Also Read-പിഴയിനത്തില്‍ റെയില്‍വേയ്ക്ക് ലഭിച്ചത് 35 കോടി രൂപ; ട്രെയിനിൽ ടിക്കറ്റും മാസ്‌ക്കുമില്ലാത്ത യാത്രക്കാര്‍

   പനാജിയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നപു അദ്ദേഹം. 'ഗോവയില്‍ ജയിച്ചാല്‍ ഡല്‍ഹിയിലും ജയിക്കും. 2007ല്‍ ഗോവയില്‍ വിജയിച്ചു. 2009ല്‍ നമ്മള്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജയിച്ചു. 2012ല്‍ ഗോവ നഷ്ടപ്പെട്ടു. 2014ല്‍ നമ്മള്‍ കേന്ദ്രത്തിലും തോറ്റു' ചിദംബരം പറയുന്നു.

   Also Read-തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ്; ശ്രദ്ധേയ വിജയം കൈവരിച്ച് വിജയ് ഫാന്‍സ് അസോസിയേഷന്‍

   2017ലെ ഗോവ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. 40 അംഗ സഭയില്‍ 17 സീറ്റുകള് നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. സ്വതന്ത്രരെയും പ്രാദേശിക പാര്‍ട്ടികളെയും ഒപ്പം കൂട്ടി ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. പിന്നീട് പല കോണ്‍ഗ്ര്‌സ എംഎല്‍എമാരും ബിജെപി പാളയത്തിലേക്ക് എത്തി. നിലവില്‍ കോണ്‍ഗ്രസിന് നാലു എംഎല്‍എമാര്‍ മാത്രമാണ് ഉള്ളത്.
   Published by:Jayesh Krishnan
   First published:
   )}