• HOME
 • »
 • NEWS
 • »
 • india
 • »
 • 'പാല ബിഷപ്പ് നടത്തിയത് കലാപാഹ്വാനം; പ്രതികരിച്ച മുഖ്യമന്ത്രിയെയും പ്രതിപക്ഷനേതാവിനെയും പ്രശംസിക്കുന്നു': പി ചിദംബരം

'പാല ബിഷപ്പ് നടത്തിയത് കലാപാഹ്വാനം; പ്രതികരിച്ച മുഖ്യമന്ത്രിയെയും പ്രതിപക്ഷനേതാവിനെയും പ്രശംസിക്കുന്നു': പി ചിദംബരം

പ്രണയവും നാര്‍ക്കോട്ടിക്കും യാഥാര്‍ത്ഥ്യമാണ്. പക്ഷെ അതിനോട് ജിഹാദ് ചേര്‍ക്കുന്നത് വികലമായ ചിന്തയാണെന്ന് പി ചിദംബരം ചൂണ്ടിക്കാട്ടി

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

 • Share this:
  ചെന്നൈ: നാര്‍ക്കോട്ടിക്ക് ജിഹാദ് വിവാദത്തിൽ പാലാ ബിഷപ്പിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പി ചിദംബരം രംഗത്തെത്തി. പാല ബിഷപ്പ് നടത്തിയത് കലാപാഹ്വാനമാണ്. 'അതിനെതിരെ പ്രതികരിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് വി. ഡി സതീശനെയും പ്രസംശിക്കുന്നുവെന്നും പി ചിദംബരം ഇന്ത്യൻ എക്സ്പ്രസ് ദിന പത്രത്തിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു.

  പ്രണയവും നാര്‍ക്കോട്ടിക്കും യാഥാര്‍ത്ഥ്യമാണ്. പക്ഷെ അതിനോട് ജിഹാദ് ചേര്‍ക്കുന്നത് വികലമായ ചിന്തയാണെന്ന് പി ചിദംബരം ചൂണ്ടിക്കാട്ടി. മുസ്ലീങ്ങളെയും അല്ലാത്തവരെയും തെറ്റിക്കാനുള്ള പദ്ധതിയാണിത്. വാക്കിലൂടെ ലക്ഷ്യമിടുന്നത് മതഭ്രാന്താണ്. തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ ബിഷപ്പിനെ പിന്തുണക്കുന്നതില്‍ അത്ഭുതമില്ല. അവര്‍ എങ്ങനെയാണ് ക്രിസ്ത്യാനികളെ പരിഗണിച്ചത് എന്നത് കൂടി നമ്മള്‍ ഓര്‍ക്കണമെന്നും പി ചിദംബരം പറഞ്ഞു.

  ഇസ്ലാം വ്യാപന പദ്ധതിയുണ്ടെന്നതിന് ഇന്നേ വരെ ഒരു തെളിവുമില്ലെന്ന് പി ചിദംബരം പറഞ്ഞു. നാര്‍ക്കോട്ടിക്ക് ജിഹാദിന്റെ പേരില്‍ മുതലെടുപ്പ് നടത്തുന്നവര്‍ ഗുജറാത്തില്‍ പിടികൂടിയ 3000 കിലോ ഹെറോയിനെക്കുറിച്ചും പ്രതികരിക്കണം. അതില്‍ പിടികൂടിയ ദമ്പതികള്‍ മുസ്ലീങ്ങള്‍ അല്ല. ഉന്നതരുടെ സ്വാധീനമില്ലാതെ ഇത്രയും അളവില്‍ മയക്കുമരുന്ന് ഇറക്കാന്‍ കഴിയില്ലെന്നും പി ചിദംബരം പറഞ്ഞു.

  വിദ്വേഷ പ്രചാരണം; മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും മികച്ച നിലപാട്; കെ എൻ എം

  രാജ്യത്ത് സൗഹൃദവും സമാധാനവും നിലനിര്‍ത്താന്‍ എല്ലവരും ശ്രദ്ധിക്കണം. അപരമതവിദ്വേഷം ഉണ്ടാക്കുന്ന രൂപത്തില്‍ വര്‍ത്തമാനം പറയുന്നത് ആര്‍ക്കും യോജിച്ചതല്ല. മത വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്തി മുതലെടുപ്പു നടത്തുന്നവരെ തിരിച്ചറിയണമെന്നും കെ എന്‍ എം ആവശ്യപ്പെട്ടു.
  ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്വീകരിക്കുന്ന ഉറച്ച നിലപാടിനെ സമ്മേളനം അഭിനന്ദിച്ചു.

  അസമില്‍ കാണുന്നത് പുതിയ ഇന്ത്യയിലെ വംശവെറിയുടെ അടയാളമാണെന്നു കോഴിക്കോട് സംഘടിപ്പിച്ച കെ എന്‍ എം സംസ്ഥാന പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. കറുത്തവര്‍ഗ്ഗക്കാരനെ മുട്ട് കൊണ്ടു ശ്വാസം മുട്ടിച്ചു കൊല്ലുന്ന നൃശംസതക്ക് തുല്യമാണ് കഴിഞ്ഞ ദിവസം അസമില്‍ ഒരു ഫോട്ടോഗ്രാഫര്‍ ചെയ്തത്.

  പൗരത്വ ഭേദഗതി നിയമം എത്രമേല്‍ ക്രൂരമായിരിക്കുമെന്ന തിന്റെ ഉദാഹരണമാണ് രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ടകൊലകളും കൊലക്ക് ശേഷമുള്ള മൃതദേഹത്തോടുള്ള സമീപനവും കാണിച്ച് തരുന്നത്. പൗരത്വഭേദഗതി നിയമത്തെ രാജ്യത്തെ ന്യുന പക്ഷങ്ങള്‍ എന്തുകൊണ്ട് ഭയപ്പെടുന്നുവെന്നതിനുള്ള തെളിവാണ് അസമില്‍ നിന്നും കാണുന്നത്.

  നുഴഞ്ഞു കയറിയെന്നു ആരോപിച്ചു ഒരു പ്രത്യേക വിഭാഗത്തിനെതിരെ ആക്രമണം അഴിച്ചുവിടുന്നത് അത്യന്തം അപകടകരമാണ്. വംശീയവിദ്വേഷം ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുമ്പോള്‍ അധികാരികള്‍ നിസ്സംഗത കാണിക്കുന്നത് ലജ്ജാവഹമാണ്. രാജ്യത്തെ ന്യുനപക്ഷങ്ങളെ ആട്ടിയകറ്റാനും ആള്‍ക്കൂട്ട ആക്രമണത്തിനും പ്രേരിപ്പിക്കുന്ന വര്‍ത്തമാനങ്ങളാണ് ഉത്തരവാദിത്തപെട്ടവരില്‍ നിന്നു പോലും ഉണ്ടാകുന്നത്.

  യു പി തെരെഞ്ഞെടുത്ത് മുന്നില്‍ കണ്ടു രാജ്യത്ത് വര്‍ഗീയകലാപം ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ തന്നെ മൃതദേഹത്തിനു മേല്‍ ചാടി ക്രൂരത കാണിക്കുന്നതും വംശ വെറിയുടെ വൃത്തികെട്ട ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതും രാജ്യത്തിനു അപമാനമാണ്. ആഗോളതലത്തില്‍ നടക്കുന്ന വംശീയഉന്മൂലനത്തെ അപലപിക്കുന്നവര്‍ സ്വന്തം രാജ്യത്ത് നടക്കുന്ന വംശവെറിയെ കണ്ടില്ലെന്നു നടിക്കുകയാണെന്നും കെ എന്‍ എം കുറ്റപ്പെടുത്തി.

  സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി ഉല്‍ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി കെ അഹ്‌മദ്, ഡോ.ഹുസൈന്‍ മടവൂര്‍, നൂര്‍ മുഹമ്മദ് നൂര്‍ഷ, പി പി ഉണ്ണീന്‍ കുട്ടി മൗലവി,എ അസ്ഗര്‍ അലി, എം ടി അബ്ദുസമദ് സുല്ലമി, എം സ്വലാഹുദ്ധീന്‍ മദനി, ഡോ.പി പി അബ്ദുല്‍ ഹഖ്,ഡോ.സുള്‍ഫിക്കര്‍ അലി, ഡോ.എ ഐ അബ്ദുല്‍ മജീദ് സ്വലാഹി,മുഹമ്മദ് സലീം സുല്ലമി ,പി വി ആരിഫ് എന്നിവര്‍ പ്രസംഗിച്ചു.
  Published by:Anuraj GR
  First published: