ജനീവ: കശ്മീർ ഇന്ത്യയുടെ ഭാഗമെന്ന് അംഗീകരിച്ച് പാകിസ്ഥാൻ. കശ്മീരിനെ ഇന്ത്യയിലെ സംസ്ഥാനമെന്നാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറഷി വിശേഷിപ്പിച്ചത്. ജനീവയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയില്‍ കശ്മീർ വിഷയം ഉന്നയിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഖുറേഷി.
#WATCH: Pakistan Foreign Minister Shah Mehmood Qureshi mentions Kashmir as “Indian State of Jammu and Kashmir” in Geneva pic.twitter.com/kCc3VDzVuN
ഐക്യരാഷ്ട്രസഭയുടെ യോഗത്തിൽ, കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് യുഎൻ അന്വേഷിക്കണമെന്ന് ഖുറേഷി ആവശ്യപ്പെട്ടു. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമല്ലെന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ പതിയേണ്ട വിഷയമാണിതെന്നും ഖുറേഷി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.