ന്യൂഡൽഹി : മുൻ ബിജെപി നേതാവ് നൂപുർ ശർമ്മയുടെ മുസ്ലീംവിരുദ്ധ പരാമർശത്തേ തുടർന്നുണ്ടായ വിവാദങ്ങളും സംഭവവികാസങ്ങളും തുടരുന്നു.
പ്രവാചകനെ നിന്ദിച്ചു സംസാരിച്ച ബിജെപി മുൻ വക്താവ് നൂപുർ ശർമയെ വധിക്കാനെത്തിയ പാക്കിസ്ഥാൻ പൗരൻ രാജസ്ഥാനിൽ അറസ്റ്റിൽ. രാജ്യാന്തര അതിർത്തി ലംഘിച്ചെത്തിയ ഇയാളെ ശ്രീ ഗംഗനഗർ ജില്ലയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. ജൂലൈ 16നാണ് ഇയാളെ ബിഎസ്എഫ് ഹിന്ദുമൽകോട്ട് അതിർത്തിയിൽനിന്ന് പിടികൂടിയത്.
സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്ന് പട്രോളിങ് സംഘം ഇയാളെ പിടികൂടുകയായിരുന്നുവെന്ന് സുരക്ഷാ സേന അറിയിച്ചു.
കത്തി, മതഗ്രന്ഥങ്ങൾ, വസ്ത്രങ്ങൾ, ഭക്ഷണം എന്നിവയും ഇയാളിൽനിന്ന് പിടിച്ചെടുത്തു. പാക്കിസ്ഥാനിലെ വടക്കൻ പഞ്ചാബിലെ മണ്ഡി ബഹൗദ്ദിൻ നഗരത്തിൽ നിന്നുള്ള റിസ്വാൻ അഷ്റഫിനെയാണ് അറസ്റ്റ് ചെയ്തത്.
നൂപുർ ശർമയെ വധിക്കാനാണ് എത്തിയതെന്ന് ഇയാൾ സമ്മതിച്ചു.
Also read: വിവാദ പരാമര്‍ശം: ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ ബി.ജെ.പി. സസ്‌പെന്‍ഡ് ചെയ്തു
പദ്ധതി നടപ്പാക്കുന്നതിനു മുൻപ് അജ്മീർ ദർഗ സന്ദർശിക്കാനും പദ്ധതിയിട്ടിരുന്നു. ഇയാളെ പൊലീസിനു കൈമാറിയെന്നും സുരക്ഷാ സേന അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഇയാളെ എട്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു.
സംഭവത്തിൽ ഇന്റലിജൻസ് ബ്യൂറോ, റോ എന്നിവയെല്ലാം അന്വേഷണം നടത്തുന്നുണ്ട്.
see also : പ്രവാചക നിന്ദ ; വർഗ്ഗീയ പരാമർശത്തിൽ നൂപുർ ശർമ്മയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Border, Inda vs Pakistan, Nupur Sharma