ഇന്റർഫേസ് /വാർത്ത /India / ഇന്ത്യയിൽ ബാലാകോട്ട് മോഡൽ ആക്രമണത്തിന് പാകിസ്ഥാൻ ശ്രമിച്ചു; പരാജയപ്പെട്ടെന്ന് റിപ്പോർട്ട്

ഇന്ത്യയിൽ ബാലാകോട്ട് മോഡൽ ആക്രമണത്തിന് പാകിസ്ഥാൻ ശ്രമിച്ചു; പരാജയപ്പെട്ടെന്ന് റിപ്പോർട്ട്

news18

news18

അമേരിക്കൻ യുദ്ധ വിമാനം എഫ്-16, ഫ്രഞ്ച് വിമാനം മിറാഷ് -3 എസ് ചൈനീസ് വിമാനം ജെഎഫ്17 എന്നിവ ഉൾപ്പെടെ 20 വിമാനങ്ങളും 1000 കിലോ ബോംബുമായിട്ടാണ് ഫെബ്രുവരി 27ന് പാകിസ്ഥാൻ ആക്രമണത്തിനൊരുങ്ങിയത്.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ന്യൂഡൽഹി: ബാലാക്കോട്ടിലെ ജെയ്ഷ് ഇ മുഹമ്മദ് ക്യാംപിൽ ഇന്ത്യൻ വ്യോമ സേന നടത്തിയ ആക്രമണത്തിന് പിന്നാലെ സമാനമായ ആക്രമണത്തിന് പാകിസ്ഥാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ പരാജയപ്പെട്ടുവെന്നും റിപ്പോർട്ട്. ഇന്ത്യൻ സൈനിക ക്യംപുകളെ ലക്ഷ്യമിട്ടാണ് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നത്.

    സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അമേരിക്കൻ യുദ്ധ വിമാനം എഫ്-16, ഫ്രഞ്ച് വിമാനം മിറാഷ് -3 എസ് ചൈനീസ് വിമാനം ജെഎഫ്17 എന്നിവ ഉൾപ്പെടെ 20 വിമാനങ്ങളും 1000 കിലോ ബോംബുമായിട്ടാണ് ഫെബ്രുവരി 27ന് പാകിസ്ഥാൻ ആക്രമണത്തിനൊരുങ്ങിയത്. മൂന്നിടങ്ങളിലെ സൈനിക ക്യാംപുകളാണ് ലക്ഷ്യം വെച്ചിരുന്നത്. എന്നാൽ അവയിൽ ഒന്നിനെപ്പോലും തൊടാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടുകൾ.

    also read: മിഷന്‍ ശക്തി; ഇന്ത്യയുടെ അഭിമാന നേട്ടമാകുന്നത് ഇങ്ങനെ

    എച്ച്-4എസ് ബോംബുകൾക്ക് കൃത്യത ഉണ്ടായിരുന്നില്ലെന്നും അവയ്ക്ക് ലക്ഷ്യം തെറ്റിയെന്നുമാണ് സർക്കാർ വൃത്തങ്ങൾ പറയുന്നതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ജമ്മുകശ്മീരിലെ ഒരു സൈനിക ക്യാംപിനെ ലക്ഷ്യംവെച്ചാണ് ആക്രമണം നടത്തിയതെന്നും എന്നാൽ ധാരാളം വലിയ മരങ്ങൾ ഉണ്ടായിരുന്നതിനാൽ കെട്ടിടങ്ങൾ സംരക്ഷിക്കപ്പെട്ടുവെന്നും ഇതിൽപ്പറയുന്നു.

    പൂഞ്ച് മേഖലയിൽ ആക്രമണം ഉണ്ടായപ്പോൾ ഉന്നത ഉദ്യോഗസ്ഥർ കെട്ടിടത്തിനകത്ത് ഉണ്ടായിരുന്നുവെന്നും പാകിസ്ഥാൻ ആക്രമണത്തിൻറെ അവശിഷ്ടങ്ങൾ ഇവർ പിന്നീട് പരിശോധിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

    ഇന്ത്യൻ ജെറ്റുകൾ കൃത്യസമയത്ത് എത്തിയതിനാൽ പാകിസ്ഥാൻ ജെറ്റുകൾക്ക് ലക്ഷ്യം തെറ്റിയെന്നും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎൻഐ വ്യക്തമാക്കിയിരിക്കുന്നു.

    വായുവിൽ നിന്ന് വായുവിലേക്കുള്ള മിസൈൽ ആക്രമണത്തിനാണ് എഫ്-16 വിമാനങ്ങൾ ഉപയോഗിക്കുന്നത്. എന്നാൽ വായുവിൽ നിന്ന് ഭൂമിക്കടിയിലേക്കുള്ള ആക്രമണത്തിനാണ് മിറാഷ് 3എസ് ഉപയോഗിക്കുന്നത്.

    First published:

    Tags: Balakot strike, India, Pakistan, ഇന്ത്യ, പാകിസ്ഥാൻ, ബാലാകോട്ട് ആക്രമണം