മുംബൈ ഭീകരാക്രമണ സൂത്രധാരൻ ഹാഫിസ് സായിദിന്റെ ജമാഅത്ത് ഉദ്ദവക്ക് പാകിസ്താനിൽ നിരോധനം

പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ അന്താരാഷ്ട്രതലത്തിൽ സമ്മർദം ശക്തമായ സാഹചര്യത്തിലാണ് നിരോധനം

news18
Updated: February 21, 2019, 9:01 PM IST
മുംബൈ ഭീകരാക്രമണ സൂത്രധാരൻ ഹാഫിസ് സായിദിന്റെ ജമാഅത്ത് ഉദ്ദവക്ക് പാകിസ്താനിൽ നിരോധനം
പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ അന്താരാഷ്ട്രതലത്തിൽ സമ്മർദം ശക്തമായ സാഹചര്യത്തിലാണ് നിരോധനം
  • News18
  • Last Updated: February 21, 2019, 9:01 PM IST
  • Share this:
ഇസ്ലാമാബാദ്: 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഫിസ് സയീദ് നേതൃത്വം നല്‍കുന്ന ജമാഅത്ത് ഉദ്ദവയെയും അവരുടെ സന്നദ്ധ സംഘടനയായ ഫല- ഇ-ഇൻസാനിയത്ത് ഫൗണ്ടേഷ‌നെയും പാകിസ്താൻ‌ നിരോധിച്ചു. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ അന്താരാഷ്ട്രതലത്തിൽ സമ്മർദം ശക്തമായ സാഹചര്യത്തിലാണ് നിരോധനം. പ്രധാനമന്ത്രി ഇമ്രാൻഖാന്റെ അധ്യക്ഷതയിൽ ചേർന്ന ദേശീയ സുരക്ഷാ സമിതിയുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. നേരത്തെ മുതൽ ഈ രണ്ട് സംഘടനകളും തങ്ങളുടെ കർശന നീരീക്ഷണത്തിലായിരുന്നുവെന്നും അധികൃതർ പറയുന്നു.

ജമാഅത്ത് ഉദ്ദവക്ക് 300 മതപഠനശാലകളും സ്കൂളുകളും ആശുപത്രികളും പ്രസിദ്ധീകരണ ശാലയും ആംബുലൻസ് സർവീസുകളും അടക്കം വലിയ ശൃംഖലയാണുള്ളത്. നിരോധിക്കപ്പെട്ട സംഘടനകൾക്ക് മാത്രം അരലക്ഷം വോളന്റിയർമാരും നൂറോളം ജീവനക്കാരുമുണ്ട്. രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്ന് പത്ത് വര്‍ഷം കഴിഞ്ഞിട്ടും മുഖ്യ ആസൂത്രകര്‍ പാകിസ്താനില്‍ സ്വതന്ത്രമായി വിഹരിക്കുന്നതിനെതിരെ ഇന്ത്യ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു.

2008ൽ രാജ്യത്തെ വിറപ്പിച്ച 58 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ 166 നിരപരാധികളാണ് മുംബൈയിൽ കൊല്ലപ്പെട്ടത്. ഹാഫിസ് സായിദ് പാകിസ്താനില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനെതിരെ ഇന്ത്യയും അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളും നിരവധി തവണ ശക്തമായി അപലപിച്ചിരുന്നു. ആക്രമണം നടന്നതുമുതല്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്ന ഹാഫിസ് സയിദിനെ 2009ലാണ് പാകിസ്താന്‍ മോചിപ്പിച്ചത്. പിന്നീട് അയാള്‍ പാക് രാഷ്ട്രീയത്തിലും സജീവമായി. മുംബൈ ഭീകരാക്രമണത്തിന് കാരണമായ ലഷ്‌കര്‍ ഇ തോയ്ബയുമായി ബന്ധമുള്ള സംഘടനയാണ് ജമാഅദ് ഉദ്ദവ.

പാകിസ്താനിലെ കറാച്ചിയില്‍ നിന്നും കടല്‍മാര്‍ഗം പുറപ്പെട്ട പത്ത് ഭീകരരാണ് സി.എസ്.ടി റെയില്‍വേ സ്റ്റേഷനും താജ് ഹോട്ടലും ഒബ്‌റോയ് ട്രൈഡന്റ് ഹോട്ടലും അടക്കമുള്ള മുംബൈ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്. ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തോയ്ബക്ക് വേണ്ടി ഹഫീസ് സയിദിനൊപ്പം സാക്കിയുര്‍ റഹ്മാന്‍ ലഖ്വിയും ചേര്‍ന്നാണ് ആക്രമണം ആസൂത്രണം ചെയതത്. പത്തില്‍ ഒമ്പത് ഭീകരരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ജീവനോടെ പിടികൂടിയ അജ്മല്‍ കസബിനെ പിന്നീട് തൂക്കിലേറ്റി. ആക്രമണത്തില്‍ കൊല്ലപ്പെട്ട 166 പേര്‍ 15 രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
First published: February 21, 2019, 9:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading