• HOME
  • »
  • NEWS
  • »
  • india
  • »
  • ഇന്ത്യൻ ജെറ്റുകൾ വെടിവച്ചു വീഴ്ത്തിയെന്നും പൈലറ്റുമാർ അറസ്റ്റിലെന്നും അവകാശവാദവുമായി പാകിസ്ഥാന്‍

ഇന്ത്യൻ ജെറ്റുകൾ വെടിവച്ചു വീഴ്ത്തിയെന്നും പൈലറ്റുമാർ അറസ്റ്റിലെന്നും അവകാശവാദവുമായി പാകിസ്ഥാന്‍

പുലർച്ചയോടെ വിമാനങ്ങൾ വെടിവച്ച് വീഴ്ത്തി രണ്ട് പൈലറ്റുമാരെ അറസ്റ്റ് ചെയ്തുവെന്നാണ് വാദം.

എഫ് 16 എയർക്രാഫ്റ്റ്(ഫയൽ ചിത്രം)

എഫ് 16 എയർക്രാഫ്റ്റ്(ഫയൽ ചിത്രം)

  • Share this:
    ഇസ്ലമാബാദ് : ഇന്ത്യൻ വ്യോമസേനയുടെ രണ്ട് ജെറ്റ് വിമാനങ്ങൾ വെടിവച്ചു വീഴ്ത്തിയെന്ന അവകാശവാദവുമായി പാകിസ്ഥാൻ. പുലർച്ചയോടെ വിമാനങ്ങൾ വെടിവച്ച് വീഴ്ത്തി രണ്ട് പൈലറ്റുമാരെ അറസ്റ്റ് ചെയ്തുവെന്നാണ് വാദം. പാക് മിലിട്ടറിയുടെ മാധ്യമവിഭാഗം തലവൻ ജനറൽ ആസിഫ് ഗഫൂറാണ് വിവരം പുറത്തു വിട്ടത്. പരിക്കേറ്റ പൈലറ്റുമാരിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അദ്ദേഹം അവകാശവാദം ഉന്നയിച്ചിട്ടുണ്ട്

    Also Read-വ്യോമാതിർത്തി ലംഘിച്ച പാക് വിമാനം ഇന്ത്യ വെടിവച്ചിട്ടു

    അതേസമയം പാകിസ്ഥാന്റെ അവകാശവാദം ഇന്ത്യ നിഷേധിച്ചിട്ടുണ്ട്. വ്യോമസേനയുടെ ഒരു പൈലറ്റും കാണാതായിട്ടില്ലെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. അതേസമയം വ്യോമാതിർത്തി ലംഘിച്ച ഒരു പാക് പോർ വിമാനം ഇന്ത്യ വെടിവച്ചു വീഴ്ത്തിയിരുന്നു. കശ്മീരിലെ നോഷോറി മേഖലയിലായിരുന്നു സംഭവം.

    First published: