ന്യൂഡല്‍ഹി: ജയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയോട് കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായി പാക് ഭരണകൂടം. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും മറ്റ് ലോകരാജ്യങ്ങളും സമ്മര്‍ദ്ദം ശക്തമാക്കിയതോടെയാണ് നടപടി. ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ബവാല്പൂരിലുള്ള ആസ്ഥാനത്തിന്റെ നിയന്ത്രണം പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ ഭരണകൂടം ഏറ്റെടുത്തു.
ബവാൽപൂരിൽ സ്ഥിതി ചെയ്യുന്ന 70 അധ്യാപകരും 600 ഓളം വിദ്യാര്‍ഥികളും ഉള്‍പ്പെട്ട കാമ്പസിന്റെ നിയന്ത്രണമാണ് ഏറ്റെടുത്തിട്ടുള്ളതെന്നും പഞ്ചാബ് പോലീസ് കാമ്പസിന് സംരക്ഷണം നല്‍കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. ലാഹോറിൽ നിന്നും 400 കിലോമീറ്റർ അകലെയാണ് ബവാൽപൂർ. ജെയ്ഷെ ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത വിവരം പാക് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.
പുല്‍വാമ ഭീകരാക്രമണത്തെ ജെയ്ഷെ ഭീകരസംഘടനയുടെ പേര് എടുത്തുപറഞ്ഞ് യുഎൻ രക്ഷാസമിതി അപലപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പ്രസ്താവന വൈകിക്കാന്‍ ചൈനയും പാകിസ്താനും നടത്തിയ നീക്കങ്ങള്‍ പരാജയപ്പെട്ടിരുന്നു. പാക് മണ്ണിലുള്ള ഭീകര സംഘടനകള്‍ക്ക് ധനസഹായം അടക്കമുള്ളവ ലഭിക്കുന്നത് തിരിച്ചറിയുന്നതില്‍ പാകിസ്താന് പരാജയപ്പെട്ടുവെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (ഫ്.എ.ടി.എ) വ്യക്തമാക്കിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.